ജീവന്മരണ പോരാട്ടത്തിലേക്ക്
text_fieldsന്യൂഡൽഹി: അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഓരോ പാർട്ടികൾക്കും ജീവന്മരണ പോരാട്ടം. അധികാരം പിടിക്കുന്നതിനൊപ്പം നിലനിൽപിനുവേണ്ടിയുള്ള പോരാട്ടം കൂടിയാണത്. സി.പി.എം, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ തുടങ്ങി കേരള കോൺഗ്രസ് വരെ അടിത്തറ ഇളകാതിരിക്കാൻ വിയർപ്പൊഴുക്കുേമ്പാൾ കേന്ദ്രഭരണത്തിെൻറ പേശീബലം മുതലാക്കി ശക്തി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇപ്പോൾ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിെൻറ ഗതിെയത്തന്നെ സ്വാധീനിക്കാൻ പര്യാപ്തം.
കേരളം
ഇന്ത്യയിൽ തന്നെ സി.പി.എമ്മിെൻറ മോസ്കോ ആയി മാറിയ കേരളത്തിൽ അധികാരം നിലനിർത്തേണ്ടത് ഇടതുപാർട്ടികളുടെ അഭിമാനപ്രശ്നം മാത്രമല്ല, നിലനിൽപിെൻറ കൂടി പ്രശ്നമാണ്. ഭരണ ത്തുടർച്ച ഉണ്ടായിട്ടില്ലാത്ത പതിറ്റാണ്ടുകളുടെ പതിവ് അട്ടിമറിക്കാൻ 19ാമത്തെ അടവും പുറത്തെടുത്തുള്ള പരീക്ഷണമാണ് 'ഇനിയും മുന്നോട്ട്' എന്ന മുദ്രാവാക്യത്തിലൂടെ എൽ.ഡി.എഫ് നടത്തുന്നത്. പശ്ചിമ ബംഗാളും ത്രിപുരയും കൈവിട്ടുപോയ സി.പി.എമ്മിന് കേരളത്തിൽ ഭരണനഷ്ടമുണ്ടാകുന്നത് ഭാവിക്കുമുന്നിൽ വലിയ ചോദ്യചിഹ്നം ഉയർത്തും. നയവും തത്ത്വശാസ്ത്രവുമെല്ലാം മാറ്റിവെച്ച്, നിരുപാധികം പലതിനും മുന്നിൽ കീഴടങ്ങി, മുന്നണി വികസനത്തിെൻറ മാനദണ്ഡങ്ങൾ മാറ്റിവെച്ചെല്ലാമാണ് സി.പി.എം നയിക്കുന്ന എൽ.ഡി.എഫ് പോർക്കളത്തിലേക്ക് കച്ച മുറുക്കിയിരിക്കുന്നത്. കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിനാകട്ടെ, ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുന്നണിയുടെയും അതിലെ പാർട്ടികളുടെയും കെട്ടുറപ്പുതന്നെ പ്രതിസന്ധിയിലാകും. ദീർഘകാലം മുന്നണിയുടെ ഭാഗമായിനിന്നവർ മറുകണ്ടം ചാടിയ ക്ഷീണം ഒരു വശത്ത്. നേതൃപരമായ അങ്കലാപ്പുകൾ മറുവശത്ത്. രാഹുൽ ഗാന്ധിയെ തന്നെ കളത്തിലിറക്കിയുള്ള പരീക്ഷണമാണ് ഇതിനിടയിൽ അവർ നടത്തുന്നത്. പരസ്പരം പോരടിച്ചും കേന്ദ്ര നേതാക്കൾക്കുമുന്നിൽ കവാത്തുമറന്നും നിൽക്കുന്ന ബി.ജെ.പിയെ തെരഞ്ഞെടുപ്പിലേക്ക് ഒരുക്കി അയക്കാൻ ഡൽഹിയിൽനിന്നുള്ള നേതാക്കളാണ് അണിയറയിൽ. കഴിഞ്ഞതവണ അക്കൗണ്ട് തുറന്ന സംസ്ഥാനത്ത് സീറ്റെണ്ണം ഇരട്ട അക്കത്തിലേക്ക് ഉയർത്തി ഇരുമുന്നണികളെയും വെല്ലുവിളിക്കുകയാണ് ബി.ജെ.പിയുടെ മോഹസങ്കൽപം.
പശ്ചിമ ബംഗാൾ
രക്തം പൊടിഞ്ഞേക്കാവുന്ന, തീപാറുന്ന പോരാട്ടത്തിലേക്കാണ് പശ്ചിമ ബംഗാൾ എടുത്തുചാടിയിരിക്കുന്നത്. അങ്കക്കലി തെരഞ്ഞെടുപ്പിനുമുേമ്പ പ്രകടം. ഉശിരുള്ള പോരാളിയായി പശ്ചിമ ബംഗാളിെൻറ ഭരണം പിടിച്ചെടുത്ത മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ബി.ജെ.പിയുടെ തള്ളിക്കയറ്റ ശ്രമങ്ങൾക്കുമുന്നിൽ നിലനിൽപിനുവേണ്ടിയുള്ള ജീവന്മരണ പോരാട്ടമാണ് നടത്തുന്നത്. വളരെ ചുരുക്കം സീറ്റുകളിൽ മാത്രം കഴിഞ്ഞതവണ വിജയിച്ച ബി.ജെ.പി പശ്ചിമ ബംഗാളിൽ ഇല്ലാത്ത മസിൽപെരുപ്പമാണ് കാണിക്കുന്നത്. മമതയുടെ പാളയത്തിൽനിന്ന് വിശ്വസ്തരെ വരെ അടർത്തിയെടുത്തും പണം വാരിയെറിഞ്ഞും കേന്ദ്രഭരണ സൗകര്യം യഥേഷ്ടം ഉപയോഗിച്ചുമുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തുേമ്പാൾ, മമതയുടെ പ്രധാന എതിരാളികളായിരുന്ന സി.പി.എം പോലും പകച്ചു നിൽക്കുന്നു. ശോഷിച്ച സി.പി.എമ്മും കോൺഗ്രസും ഏച്ചുകെട്ടിയ ബന്ധവുമായി അങ്കക്കളത്തിൽ നിൽക്കുേമ്പാൾ ത്രിമാന പോരാട്ടത്തിലേക്കാണ് പശ്ചിമ ബംഗാൾ നീങ്ങുന്നത്. വർഗീയതയും വംശീയതയുമെല്ലാമായി വംഗനാട് മറ്റൊരു ചായക്കൂട്ടായി മാറിപ്പോയിരിക്കുന്നു. അക്രമ സാധ്യതകളിലേക്ക് വിരൽചൂണ്ടിയാണ് തെരഞ്ഞെടുപ്പു കമീഷൻ വോട്ടെടുപ്പ് എട്ടു ഘട്ടമാക്കിയത്. ഇത്രയും നീണ്ട വോട്ടെടുപ്പു പ്രക്രിയ പശ്ചിമ ബംഗാളിൽ ഇതാദ്യം.
തമിഴ്നാട്
കരുണാനിധിയും ജയലളിതയും മൺമറഞ്ഞ ശേഷം ദ്രാവിഡ രാഷ്ട്രീയം മാറ്റുരക്കുന്ന നിർണായക തെരഞ്ഞെടുപ്പാണ് തമിഴ്നാട്ടിൽ. ഡി.എം.കെ ഒരുവശത്തും പല കഷണങ്ങൾ ചേർത്തുനിർത്തിയിരിക്കുന്ന എ.ഐ.എ.ഡി.എം.കെ മറുവശത്തുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുന്നവർക്കു മാത്രമാണ് ഭാവി ശോഭനം. നല്ലൊരു നേതാവില്ലാതായി മാറിയ എ.ഐ.എ.ഡി.എം.കെയുടെ ഗോഡ്ഫാദറായി മാറിയ ബി.ജെ.പിക്ക് സംസ്ഥാനത്ത് വലിയ വേരോട്ടമില്ലെങ്കിലും പിന്നാമ്പുറ നീക്കങ്ങൾക്കും മോഹസങ്കൽപങ്ങൾക്കും കുറവില്ല. രജനിയും കമൽഹാസനുമുൾപ്പെടുന്ന താരപ്രപഞ്ചവും തമിഴ്നാടിെൻറ തെരഞ്ഞെടുപ്പിന് ഉശിരു പകരുന്നു.
അസം
ഒരേ നാട്ടുകാരെ സ്വദേശിയും വരത്തനുമാക്കിമാറ്റി പൗരത്വത്തിനൊരു ചോദ്യചിഹ്നമിട്ട് നിർത്തിയ ഭരണകൂടം ഉണ്ടാക്കിവെക്കുന്ന അങ്കലാപ്പുകൾക്കിടയിലേക്കാണ് അസമിൽ നിയമസഭ തെരഞ്ഞെടുപ്പ് എത്തുന്നത്. എൻ.ആർ.സിക്കും പൗരത്വ പ്രശ്നത്തിനും മുന്നിൽ ജനം പകച്ചുനിൽക്കുേമ്പാൾ, വിഭാഗീയ രാഷ്ട്രീയത്തിെൻറ കൊടിക്കൂറ പാറിച്ചാണ് ബി.ജെ.പി അധികാരത്തുടർച്ചക്ക് ശ്രമിക്കുന്നത്. ദീർഘകാല മുഖ്യമന്ത്രി തരുൺ ഗൊഗോയി കോൺഗ്രസിനെ നിയന്ത്രിക്കാൻ ഇല്ലാത്ത തെരഞ്ഞെടുപ്പിൽ, അന്തരിച്ച നേതാവിെൻറ മകൻ ഗൗരവ് ഗൊഗോയിയാണ് ബി.ജെ.പിക്കെതിരായ പടനീക്കത്തിനു മുന്നിൽ.
പുതുച്ചേരി
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ദിവസങ്ങൾ മുമ്പു മാത്രം സർക്കാർ വീണ് രാഷ്ട്രപതിഭരണത്തിലേക്കുപോയ രാഷ്ട്രീയ സാഹചര്യമാണ് പുതുച്ചേരിയിൽ. 30 സീറ്റു മാത്രമുള്ള, ബി.ജെ.പിക്ക് വലിയ റോളൊന്നും അവകാശപ്പെടാനില്ലാത്ത സംസ്ഥാനത്ത് നാരായണസാമി മന്ത്രിസഭ മറിഞ്ഞുവീണത്, ഭരണം തീരാൻ നേരത്തുണ്ടായ കാലുവാരൽ മൂലമാണ്. കൈവിട്ട ഭരണം തിരിച്ചു പിടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് കോൺഗ്രസിേൻറത്.
പിൻസീറ്റ് ഡ്രൈവിങ് എങ്കിലും നടക്കാൻ പാകത്തിലൊരു സാഹചര്യം പുതിയ തെരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കിയെടുക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.