ബിഹാറിലെ ക്വാറന്‍റീൻ കേന്ദ്രത്തിൽ വെള്ളത്തിനായി തല്ല്; ദൃശ്യം പുറത്ത്
text_fieldsപട്ന: ബിഹാറിലെ കൊവിഡ് ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ പ്രാഥമിക സൗകര്യം പോലുമില്ലെന്ന വിമർശനങ്ങൾക്കിടെ പുറത്തായ വീഡിയോ വൈറലാകുന്നു. 150 ഓളം പേരെ പാർപ്പിച്ചിരിക്കുന്ന ക്വാറന്‍റീൻ കേന്ദ്രത്തിൽ ആളുകൾ വെള്ളത്തിനായി അടികൂടുന്നതാണ് ദൃശ്യം.
സമസ്തിപൂർ ജില്ലയിലെ ഫുൽഹാര നഗരത്തിലെ ക്വാറന്‍റീൻ കേന്ദ്രമാക്കിയ സ്കൂളിൽനിന്നുള്ളതാണ് ആറു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം. വെള്ളവുമായി വണ്ടി എത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ബക്കറ്റുകളുമായി എത്തിയവർ തിക്കിത്തിരക്കിയതോടെയാണ് സംഘർഷം ആരംഭിച്ചത്.
1000ൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ബിഹാറിൽ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലാണ് ക്വാറന്‍റീൻ സെന്‍ററുകൾ ആരംഭിച്ചത്. ബ്ലോക്ക് തല ക്വാറന്‍റീൻ സെന്‍ററുകളിൽ മാത്രം 3.5 ലക്ഷം ആളുകൾ കഴിയുന്നുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.