ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്, ഇന്ത്യയെ വിഭജിക്കുന്ന ആശയത്തിനെതിരെ പോരാടൂ -ഗാന്ധിജിയുടെ കൊച്ചുമകൻ
text_fieldsന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുന്ന ആർ.എസ്.എസിനെതിരെ പോരാടാൻ ആഹ്വാനം ചെയ്ത് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. മഹാത്മാഗാന്ധിയുടെ പേരക്കുട്ടി അരുണിെൻറ മകനാണ് ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ തുഷാർ.
പോർബന്ദറിൽ നടക്കുന്ന മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂർബയുടെ 150ാം ജന്മദിനാഘോഷച്ചടങ്ങിെൻറ ഉദ്ഘാടന ചടങ്ങിൽവെച്ചാണ് തുഷാർ ഗാന്ധി അഭിപ്രായ പ്രകടനം നടത്തിയത്.
ആർ.എസ്.എസ് അധികാരികളെ ഞാൻ വെറുക്കുന്നില്ല. പക്ഷേ എതിർക്കുന്നു. അത് രാജ്യത്തെ വിഭജിച്ചുകൊണ്ടിരിക്കുയാണ്. മറ്റുള്ളവർ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. ഞാൻ അതിനെയും എതിർക്കുന്നു. നമുക്ക് ഇതിനെതിരെ പ്രക്ഷോഭം നയിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ ഗാന്ധിയൻമാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല -തുഷാർ ഗാന്ധി പറഞ്ഞു.
മഹാത്മാഗാന്ധിയെ കൊന്നത് ആർ.എസ്.എസ് ആണ്. എെൻറ പുസ്തകത്തിൽ ഞാനിത് പറഞ്ഞിട്ടുണ്ട്. എെൻറ എല്ലാ പ്രസംഗത്തിലും ഞാനിത് പറയാറുണ്ട്. ഗാന്ധിയെ കൊന്നത് നാഥുറാം ഗോഡ്സെയാണ്. അത് ആർ.എസ്.എസ് പറഞ്ഞിട്ട് ചെയ്തതാണ് - തുഷാർ കൂട്ടിച്ചേർത്തു.
ആളുകൾ വരും പോകും. ഇന്ദിരഗാന്ധി ഏകാധിപതിയായപ്പോൾ അവരെ നമ്മൾ വീട്ടിലേക്ക് മടക്കിയിട്ടുണ്ട്. ആ ശക്തി മരിച്ചിട്ടില്ല. നമ്മൾക്കത് വീണ്ടെുക്കേണ്ടതുണ്ടെന്നും തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.