ആവശ്യത്തിന് യുദ്ധവിമാനമില്ലെന്ന് വ്യോമസേനാ മേധാവി
text_fieldsന്യൂഡൽഹി: 11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് യുദ്ധവിമാനത്തിെൻറ കാര്യത്തിൽ വ്യോമസേന അനുഭവിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു. സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ പാക് തീവ്രവാദ ആക്രമണങ്ങൾക്കെതിരെ പടെയാരുക്കത്തിന് വ്യോമസേന തയാറാണെന്നും ധനോവ ഇന്ത്യൻ എക്സപ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാവോയിസ്റ്റുകൾക്കെതിരെയുള്ള സമരത്തിനും വ്യോമസേന തയാറാണ്. എന്നാൽ നമ്മുടെ അതിർത്തികുള്ളിൽ നിന്നുള്ള യുദ്ധം പ്രോത്സാഹിപ്പിക്കരുത്. യാദൃച്ഛികമായി സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ അതു സഹായിക്കുെമന്നും അദ്ദേഹം പറഞ്ഞു.
ഏത് സമയവും യുദ്ധസന്നദ്ധരായി ഇരിക്കണമെന്ന് കഴിഞ്ഞ മാസം വ്യോമസേന ഉദ്യോഗസ്ഥർക്ക് ധനോവ നിർദേശം നൽകിയിരുന്നു. കരസേന യുദ്ധത്തിന് തയാറാെണന്ന ൈസനിക മേധാവി ബിപിൻ റാവത്തിെൻറ പ്രസ്താവന വന്ന് രണ്ട് ദിവസത്തിനുള്ളിലായിരുന്നു വ്യോമസേനാ മേധാവിയുെട നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.