Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​സഭയും രാജ്യസഭയും...

ലോക്​സഭയും രാജ്യസഭയും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു

text_fields
bookmark_border
ലോക്​സഭയും രാജ്യസഭയും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു
cancel

ന്യൂഡൽഹി: നടപടികളിലേക്ക്​ കടക്കാതെ 15 മിനിറ്റിനുള്ളിൽ രാജ്യസഭയും ലോക്​സഭയും അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞു. ബജറ്റ്​ സമ്മേളനത്തി​​​െൻറ രണ്ടാം സെഷനാണ്​ അനിശ്​ചിതകാലത്തേക്ക്​ പിരിഞ്ഞത്​. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന്​ സഭാനടപടികൾ നിരന്തരമായി തടസപ്പെട്ടിരുന്നു. അതേ സമയം, വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. 

മാർച്ച്​ അഞ്ച്​ മുതൽ വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പാർലമ​​െൻറിൽ ബഹളം തുടർന്നിരുന്നു​. ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ ടി.ഡി.പി എം.പിമാരും ​കാവേരി മാനേജ്​മ​​െൻറ്​ ബോർഡ്​ വിഷയത്തിൽ തമിഴ്​നാട്ടിൽ നിന്നുള്ള എം.പിമാരും ബഹളം വെച്ചു. സമ്മേളനത്തിനിടെ ഉയർന്നുവന്ന ബാങ്ക്​ തട്ടിപ്പ്​ വാർത്തകളും സഭയെ പ്രക്ഷുബ്​ധമാക്കി.

രാജ്യസഭക്ക്​ 115 മണിക്കൂറും ലോക്​സഭക്ക്​ 111 മണിക്കൂറുമാണ്​ നഷ്​ടമായത്​. 169.5 കോടിയാണ്​ സഭാനടപടികൾ തടസ്സപ്പെട്ടതിലുടെ ഖജനാവിന്​ നഷ്​ടമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabhaoppositionmalayalam newsRajyasabaha
News Summary - On Final Day, Lok Sabha, Rajya Sabha Adjourned Indefinitely Within 15 Minutes-India news
Next Story