ഒടുവിൽ ‘ഇത്തവണ 400’ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്താണെന്ന് മാത്രം -ബി.ജെ.പിയെ പരിഹസിച്ച് തരൂർ
text_fieldsന്യൂഡൽഹി: ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെയും ഭണമാറ്റത്തിന്‍റെയും പശ്ചാത്തലത്തിൽ ബി.ജെ.പിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ബ്രിട്ടനിൽ ലേബർ പാർട്ടി 412 സീറ്റ് നേടിയതുമായി ചേർത്തുവെച്ചാമ് തരൂർ പ്രതികരിച്ചത്.
‘ഒടുവിൽ അബ് ക ബാർ, 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്താണെന്നു മാത്രം’ -എന്നായിരുന്നു തരൂരിന്റെ പരിഹാസം.
Finally “ab ki baar 400 paar” happened — but in another country! pic.twitter.com/17CpIp9QRl
— Shashi Tharoor (@ShashiTharoor) July 5, 2024
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് 370 സീറ്റും എൻ.ഡി.എ 400 സീറ്റും നേടും എന്നായിരുന്നു ബി.ജെ.പി നേതാക്കൾ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 240 സീറ്റുകളേ ബി.ജെ.പിക്ക് നേടാനായുള്ളൂ. എൻ.ഡി.എ മുന്നണിക്കാകട്ടെ 293 സീറ്റുകളും.
14 വർഷത്തെ കൺസർവേറ്റിവ് ഭരണത്തിന് അന്ത്യം കുറിച്ച് ബ്രിട്ടനിൽ 650 അംഗ സഭയിൽ ലേബർ പാർട്ടി 412 സീറ്റാണ് നേടിയത്. കൺസർവേറ്റീവ് പാർട്ടിക്ക് കേവലം 121 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. 326 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.