ഒടുവിൽ കണ്ടെത്തി; മോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ആസ്ട്രേലിയയിൽ
text_fieldsഅമ്മയുടെ 99ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച ഹൃദയഹാരിയായ കുറിപ്പിൽ ബാല്യകാല സുഹൃത്ത് അബ്ബാസിനെ കുറിച്ച് പരാമർശിച്ചിരുന്നു. വളരെ വേഗമാണ് സമൂഹമാധ്യമങ്ങൾ ഈ കുറിപ്പ് ഏറ്റെടുത്തത്. അതിനു ശേഷം അബ്ബാസ് ഇപ്പോൾ എവിടെയായിരിക്കുമെന്ന ചർച്ചയിലായിരുന്നു സമൂഹ മാധ്യമങ്ങൾ. ഒടുവിൽ അതിന് ഉത്തരം ലഭിക്കുകയും ചെയ്തു. സമൂഹ മാധ്യമത്തിലെ ചിലർ തന്നെയാണ് ഉത്തരം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
ഗുജറാത്ത് സർക്കാരിന്റെ ക്ലാസ്- 2 ജീവനക്കാരനായിരുന്നു അബ്ബാസ്. ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. ഫുഡ് ആൻഡ് സപ്ലൈ ഡിപ്പാർട്ട്‌മെന്റിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അബ്ബാസിന് രണ്ട് ആൺമക്കൾ ഉണ്ട്. മൂത്തമകൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഖേരാലു തഹസിൽദാർ. ഇളയ മകൻ ആസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. അബ്ബാസ് ഇപ്പോൾ തന്റെ ഇളയ മകനോടൊപ്പം ആസ്ട്രേലിയയിലെ സിഡ്‌നിയിലാണ് താമസിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങൾ കണ്ടെത്തി. ഫോട്ടോ കണ്ട മോദിയുടെ സഹോദരൻ അബ്ബാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ കുടുംബത്തിനൊപ്പം താമസിച്ചാണ് അബ്ബാസ് ഹൈസ്കൂൾ പഠനം നടത്തിയതെന്നും അമ്മ പെരുന്നാളിന് അവന് വിശേഷപ്പെട്ട ആഹാരം പാകം ചെയ്തു നൽകിയിരുന്നതായും മോദി പറഞ്ഞിരുന്നു. മോദിയുടെ അഛൻ ദാമോദർദാസ് ആണ് അകാലത്തിൽ പിതാവിനെ നഷ്ടപ്പെട്ട അബ്ബാസിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്. സ്വന്തം മക്കളെപോലെ അമ്മ അബ്ബാസിനെ സംരക്ഷിച്ച കാര്യവും മോദി എടുത്തുപറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.