സൈറസ് മിസ്ട്രിയുടെ കാർ അപകടത്തിന് പിന്നാലെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ദേശീയപാത അതോറിറ്റി
text_fieldsപൂണെ: സൈറസ് മിസ്ട്രിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതിന് പിന്നാലെ അപകടസ്ഥലത്ത് 'ഗോ സ്ലോ' ബോർഡ് സ്ഥാപിച്ച് ദേശീയപാത അതോറിറ്റി. അതേസമയം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇപ്പോഴും പ്രദേശത്ത് റമ്പിൾ സ്ട്രിപ് സ്ഥാപിച്ചിട്ടില്ല. മൂന്ന് വരിപാത രണ്ട് വരിയായി ചുരുങ്ങുന്ന പ്രദേശം എൽ ആകൃതിയിലുള്ള മരണക്കെണിയാണ്.
നേരത്തെ ഹൈവേയിലെ ബ്ലാക്ക്സ്‍പോട്ടുകളെ കുറിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലാക്ക്സ്‍പോട്ടിന് 150 മീറ്റർ അകലെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് എക്സ്പ്രസ് ഹൈവേയിലെ നിരവധി സ്ഥലങ്ങളിൽ ബ്ലാക്ക്സ്‍പോട്ട് ഉണ്ടെങ്കിലും മിസ്ട്രിയുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് മാത്രമാണ് ഇപ്പോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മറ്റ് സ്ഥലങ്ങളിലിൽ ഇപ്പോഴും മുന്നറിയിപ്പ് ബോർഡുകളില്ല.
സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ റോഡ് ഡിവൈഡറിലാണ് മിസ്ത്രി സഞ്ചരിച്ച കാർ ഇടിച്ചത്. മിസ്ത്രിയും (54) കുടുംബസുഹൃത്ത് ജഹാംഗീർ ബിൻഷാ പന്തൊളെയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിൻഷായുടെ സഹോദരൻ ഡാരിയസ് പന്തൊളെ, ഭാര്യ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനഹിത എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇവർ മുംബൈ സർ എച്ച്.എൻ ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോ. അനഹിതയാണ് കാർ ഓടിച്ചിരുന്നത്. അപകടം നടക്കുമ്പോൾ കാർ 180-190 കിലോമീറ്റർ വേഗതയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.