അരുണ്‍ ജെയ്റ്റിലിക്ക് വൃക്കരോഗം: ശസ്ത്രക്രിയ ഉടനെന്ന് റിപ്പോർട്ട്
text_fieldsന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വൃക്കരോഗമാണെന്ന് റിേപ്പാർട്ട്. ഉടന്‍തന്നെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നും ആരോഗ്യസ്ഥിതി മോശമായതിനാലാണ് ലണ്ടനിൽ അടുത്ത ആള്ച നടക്കുന്ന വാർഷിക സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കാനുള്ള യാത്ര ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോഗ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം അണുബാധയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകാതിരിക്കാൻ പൊതുപരിപാടികളുടെ എണ്ണം കുറക്കണമെന്ന് ഡോക്ടര്‍മാര്‍ നിർദേശം നൽകിയിരുന്നു. എന്നാൽ ജെയ്റ്റ്ലി ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.
65 കാരനായ ജെയ്റ്റ്ലി ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും തിങ്കളാഴ്ച നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആരോഗ്യനില മോശമായതിനാലാണ് അദ്ദേഹം സഭയിലെത്താതിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് ജെയ്റ്റ്ലി ഭാരം കുറക്കാനുള്ള ബരിയാട്രിക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കൂടാതെ ഏറെകാലമായി പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
ഡല്‍ഹി എയിംസ് ആശുപത്രിയിലായിരിക്കും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുക. മുന്‍കരുതലെന്ന നിലക്ക് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാർ ജെയ്റ്റ്ലിയുടെ വസതിയിലെത്തി പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.