ലോകത്തെ ശക്തരായ വനിതകളുടെ ലിസ്റ്റിൽ ഇടംപിടിച്ച് നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: ലോകത്തെ ശക്തരായ 100 വനിതകളെ തെരഞ്ഞെടുത്ത ‘ഫോബ്സിെൻറ പട്ടികയിൽ ഇടംപിടച്ച് കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ. പട്ടികയിൽ 34ാം സ്ഥാനമാണ് നിർമല സീതരാമനുള്ളത്.
നിർമലയെ കൂടാതെ മൂന്ന് ഇന്ത്യൻ വനിതകൾ കൂടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എച്ച്.സി.എൽ കോർപറേഷൻ സി.ഇ.ഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നടാർ മൽഹോത്ര, ബീകോൺ സ്ഥാപക കിരൺ മസുംദാർ ഷാ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീറ്റെയിൽ സ്ഥാപനമായ ലാൻഡ് മാർക് ഗ്രൂപ്പിെൻറ അധ്യക്ഷ രേണുക ജഗ്തിയാനി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യൻ വനിതകൾ.
2019ലെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ജർമൻ ചാൻസിലർ ആംഗല മെർക്കലാണ്. യൂറോപ്യൻ സെനട്രൽ ബാങ്ക് പ്രസിഡൻറ് ക്രിസ്റ്റിന ലഗർഡെ രണ്ടാം സ്ഥാനത്തും യു.എസ് പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസ്കി മൂന്നാം റാങ്കും നേടി. പട്ടികയിൽ 23 പുതിയ അംഗങ്ങൾ ഇടംപിടിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന 29ാം സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.