സെപ്റ്റംബറിൽ ഇന്ത്യ കോവിഡിെൻറ മൂര്‍ധന്യാവസ്ഥ മറികടന്നിരിക്കാമെന്ന് ധനമന്ത്രാലയം
text_fieldsന്യൂഡൽഹി: കോവിഡ്-19 െൻറ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ ഇന്ത്യ മറികടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം.
ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരാഴ്ചയായി കുറവ് രേഖപ്പെടുത്തിയത് വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിൽ മന്ത്രാലയം എത്തിയത്.
സെപ്റ്റംബർ 17 മുതൽ 30 വരെയുള്ള 14 ദിവസത്തെ കാലയളവിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 93,000ൽ നിന്ന് 83,000 ആയി കുറഞ്ഞതായാണ് കണക്ക്. അതേസമയം, കോവിഡ് പരിശോധനാ കണക്ക് 1,15,000ൽ നിന്ന് 1,24,000 ആയി വർധിച്ചിട്ടുമുണ്ട്. ലോകാരോഗ്യസംഘടനയുടെ നിർദേശമനുസരിച്ച് ഇന്ത്യയിൽ കോവിഡ് പരിശോധന ഞായറാഴ്ച ആറ് മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. .
പോസിറ്റീവ് നിരക്ക് കുറയുന്നുണ്ടെങ്കിലും കോവിഡ് പൂർണമായും മാറിയിട്ടില്ലെന്നത് ഗൗരവമായി തന്നെ എടുക്കണം. അതേസമയം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും പ്രതിസന്ധി മറികടക്കാൻ സഹായകമായ രീതിയിൽ സാമ്പത്തിക പ്രക്രിയകൾ ഉത്തേജിപ്പിക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ടെന്നും പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം എല്ലാ മേഖലകളും തിരിച്ചുവരവിൻ്റെ പാതയിലാണ്. ചില കമ്പനികൾ കഴിഞ്ഞ വർഷത്തേക്കാൾ ലാഭം നേടിയിട്ടുമുണ്ട്. ആത്മനിർഭർ ഭാരത് പാക്കേജിൻ്റെ നടപ്പാക്കലും സാമ്പത്തിക മേഖലയിലെ അൺലോക്കിങ് പ്രക്രിയയും ഇന്ത്യയുടെ തിരിച്ചുവരവിന് ആക്കം കൂട്ടുമെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.