കടുത്ത സാമ്പത്തിക മാന്ദ്യം; ബി.എം.എസും സർക്കാറിനെതിരെ
text_fieldsന്യൂഡൽഹി: മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹ സാമ്പത്തികമാന്ദ്യത്തിന് ഇടയാക്കിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ തുറന്നടിച്ചതിനു പിന്നാലെ, സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം.എസും രംഗത്ത്. വ്യവസ്ഥയുടെ തെറ്റായപോക്കിൽ കേന്ദ്രസർക്കാറിനെയും ‘ഉപദേശകരെ’യും ബി.എം.എസ് രൂക്ഷമായി വിമർശിച്ചു. മാന്ദ്യത്തിൽനിന്ന് കരകയറാൻ കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നും സ്ഥിതി ചർച്ച ചെയ്യാൻ സാമൂഹികേമഖലയിൽ നിന്നുള്ളവരെയടക്കം ഉൾപ്പെടുത്തി വട്ടമേശ സമ്മേളനം വിളിക്കണമെന്നും ദേശീയ പ്രസിഡൻറ് സജി നാരായണൻ ആവശ്യെപ്പട്ടു.
തൊഴിലില്ലാതാക്കുന്ന പരിഷ്കരണങ്ങളും സമ്പദ്വ്യവസ്ഥയുടെ തെറ്റായ പോക്കുമാണ് മാന്ദ്യത്തിന് കാരണമെന്ന് ബി.എം.എസ് വിമർശിച്ചു. യു.പി.എ സർക്കാറിെൻറ നയങ്ങളെ സർക്കാർ പിന്തുടരുകയാണ്. സ്വകാര്യ നിക്ഷേപത്തിലൂടെയല്ല, സർക്കാർ നിക്ഷേപത്തിലൂടെയാണ് മാന്ദ്യം പ്രധാനമായും മറികടക്കേണ്ടത്.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള മാർഗം സാധാരണക്കാരുടെ വാങ്ങൽശേഷി വർധിപ്പിക്കുകയാണ്. ഉത്തേജന പാക്കേജിെൻറ ഗുണം കോർപറേറ്റ്, സ്വകാര്യ മേഖലക്ക് മാത്രമായി പോകരുത്.
കാർഷിക, ചെറുകിട ഉൽപാദനമേഖല, നിർമാണമേഖല എന്നിവയെ ഉൾക്കൊള്ളുന്നതാവണം അത്. വായ്പ എഴുതിത്തള്ളൽ, സബ്സിഡി നൽകൽ എന്നിവയിലൂടെ കാർഷിക മേഖലയെ പുനരുദ്ധരീകരിക്കണം. കുറഞ്ഞ കൂലി കൃത്യമായി ഉറപ്പുവരുത്തി തൊഴിൽ ശക്തിയുടെ 93.7 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്രയശേഷി ശക്തിപ്പെടുത്തണം. നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ വെറുതെ കിടക്കുന്ന വൻതുക അടിസ്ഥാന വികസനത്തിനായി വിനിയോഗിക്കണം. അനൗപചാരിക മേഖലയിൽ ധാരാളം തൊഴിൽ സൃഷ്ടിക്കുന്ന ചെറുകിട നിർമാണത്തിന് കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ ബാങ്കുകളോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു.
നേരിട്ടുള്ള വിദേശ നിക്ഷേപം റീെട്ടയിൽ വ്യാപാര മേഖലയെയും മൈക്രോ, ചെറുകിട മേഖലയെയും നശിപ്പിക്കുന്ന തരത്തിൽ ബാധിച്ചു. ജീവനക്കാരുടെ അഭാവം കാരണം ബാങ്കിങ് പ്രവർത്തനവും മാന്ദ്യത്തിലാവുകയാണ്. അതിനാൽ സർക്കാർ നിലവിലുള്ള പരിഷ്കരണ നടപടികളിൽനിന്ന് പിന്നാക്കം േപാവണം. റിക്രൂട്ട്മെൻറ് നിരോധനം നീക്കണം -ബി.എം.എസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.