Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയെദ്യൂരപ്പക്കെതിരായ...

യെദ്യൂരപ്പക്കെതിരായ കോഴ ആരോപണം: യഥാർഥ ദൃശ്യം പുറത്ത്​ വിട്ട്​ കോൺഗ്രസ്​

text_fields
bookmark_border
യെദ്യൂരപ്പക്കെതിരായ കോഴ ആരോപണം: യഥാർഥ ദൃശ്യം പുറത്ത്​ വിട്ട്​ കോൺഗ്രസ്​
cancel

ബംഗളൂരു: കർണാടക മ​ുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ​ബി.എസ്​. യെദ്യൂരപ്പക്കെതിരായ കോ​ഴ ആരോപണത്തിൽ യഥാർഥ ദൃശ്യം കോൺഗ്രസ്​ പുറത്തുവിട്ടു. പണം നൽകിയതായി എഴുതി വെച്ച​ ഡയറിയുടെ ദൃശ്യമാണ്​ കോൺഗ്രസ്​ പുറത്തുവിട്ടത്​. ഡയറിയുടെ പകർപ്പ്​ നേരത്തെ കോൺഗ്രസ്​ പുറത്തുവിട്ടിരുന്നു.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്​ പണം നൽകിയതിൻെറ രേഖയാണ്​ ഈ ഡയറി. ഡയറി സംബന്ധിച്ച്​ അന്വേഷണം വേണമെന്നും എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ഇടപെടണമെന്നും​ കോൺഗ്രസ്​ ആവശ്യപ്പെട്ടു. ഡയറിയെക്കുറിച്ച് ലോക്പാല്‍ അന്വേഷിക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും മുതിര്‍ന്ന കോൺഗ്രസ്​ നേതാവ് കബില്‍ സിബല്‍ പറഞ്ഞു.

2008ല്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് 1800 കോടി രൂപ ബി ജെ പി ദേശീയ നേതൃത്വത്തിന് നല്‍കിയെന്നാണ് ഡയറിയുടെ പകർപ്പ്​ പുറത്തു വിട്ടുകാണ്ട്​ കോണ്‍ഗ്രസ് ആരോപിച്ചത്​. നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവർക്ക്​ 150 കോടിരൂപ വീതവും മുരളീ മനോഹര്‍ ജോഷി, അദ്വാനി എന്നിവര്‍ക്ക് അമ്പതു കോടിരൂപ വീതവും രാജ്‌നാഥ്‌ സിങ്ങിന് 100 കോടിയും കോഴയായി നൽകിയെന്നാണ് കോൺഗ്രസ്​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressyedyurappamalayalam newsFinancial Scamyedyurappa's diary
News Summary - financial scam of yedyurappa; congress released original visual of diary -india news
Next Story