Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്​...

മാസ്​ക്​ ധരിക്കാത്തതിന്​ പിഴ അടക്കാൻ ആവശ്യപ്പെട്ട​ കോർപറേഷൻ ജീവനക്കാരിയെ യുവതി മർദിച്ചു

text_fields
bookmark_border
wearing mask
cancel

മുംബൈ: മാസ്​ക്​ ധരിക്കാത്തതിനാൽ പിഴ അടക്കാൻ ആവശ്യപ്പെട്ട കോർപറേഷൻ ജീവനക്കാരിയെ യുവതി മർദിച്ചു. മുംബൈയിലെ കണ്ടിവാലിയിലാണ്​ സംഭവം.

ബ്രിഹാൻ മുംബൈ കോർപറേഷൻ ജീവനക്കാരിയെയാണ്​ യുവതി മർദിച്ചത്​. ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു​.

മാസ്​ക്​ ധരിക്കാതെ ഓ​ട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. കണ്ടിവാലി ലിങ്ക്​ റോഡിലെ മഹാവിർ നഗർ ട്രാഫിക്​ സിഗ്​നലിലെത്തിയപ്പോൾ യുവതിയെ കോർപറേഷൻ ജീവനക്കാരി തടഞ്ഞുനിർത്തുകയായിരുന്നു. നഗരത്തിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന്​ ഉറപ്പുവരുത്താൻ കോർപറേഷൻ നിയോഗിച്ചതായിരുന്നു ജീവനക്കാരിയെ.

മാസ്​ക്​ ധരിക്കാത്തതിന്​ പിഴ അടക്കാൻ യുവതിയോട്​ ആവശ്യപ്പെട്ടു. 200 രൂപയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ. ഇതോടെ യുവതി ജീവനക്കാരിയോട്​ തർക്ക​ിക്കുകയായിരുന്നു. പിന്നീട്​ ജീവനക്കാരിയെ മർദിക്കുകയും ചെയ്​തു.

യുവതി ജീവനക്കാരിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചാർകോപ്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsMask
News Summary - Fined for not wearing mask, Mumbai woman punches BMC worker
Next Story