കാറിലെ മുഴുവൻ യാത്രക്കാരും ഇനി സീറ്റ് ബെൽറ്റ് ധരിക്കണം
text_fieldsന്യൂഡൽഹി: കാറിലെ മുഴുവൻ യാത്രക്കാരും ഇനി സീറ്റ്ബെൽറ്റ് ധരിക്കണമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. നേരത്തെ മുൻസീറ്റ് യാത്രക്കാർക്ക് മാത്രമാണ് സീറ്റ്ബെൽറ്റ് നിർബന്ധിമാക്കിയിരുന്നത്. ഇനി മുതൽ സീറ്റ്ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാർക്ക് പിഴയിടാക്കുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു. സൈറസ് മിസ്ട്രി മരിച്ച വാഹനാപകടത്തിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രഖ്യാപനം. പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ഇടണമെന്നുള്ളത് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, യാത്രികർ ഇത് പിന്തുടരാറില്ല. ഇനി പിൻസീറ്റ് യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 1000 രൂപ പിഴയിടാക്കും. എൻ.ഡി.ടി.വിക്ക് നൽകിയ പ്രതികരണത്തിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്.
പിഴയിടാക്കുക എന്നത് സർക്കാറിന്റെ ലക്ഷ്യമല്ല. എന്നാൽ, പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഇത്തരമൊരു നടപടിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 2024ന് മുമ്പ് റോഡപകടങ്ങൾ 50 ശതമാനം കുറക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരി അറിയിച്ചു.
1000 രൂപയായിരിക്കും സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് പിഴയിടാക്കുകയെന്നും ഗഡ്കരി അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചാൽ പ്രശ്നമാകില്ലേയെന്ന ചോദ്യത്തിന് അവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി മറുപടി നൽകി. പിൻസീറ്റ് യാത്രക്കാർക്ക് എയർബാഗ് നിർബന്ധമാക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല. എയർബാഗിന്റെ വിലയേക്കാളും പ്രാധാന്യം യാത്രക്കാരുടെ ജീവനുണ്ടെന്നും ഗഡ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.