ഐസ്‌ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്ടറി ജീവനക്കാരന്റേതെന്ന് സംശയം; ഡി.എൻ.എ പരിശോധനക്കയച്ചു
text_fieldsമുംബൈ: ഡെലിവറി ആപ്പായ സെപ്‌റ്റോയിൽ നിന്നും ഓർഡർ ചെയ്ത കോൺ ഐസ്‌ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്ടറി ജീവനക്കാരന്റേതാണെന്നാണ് സൂചന. സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൊലീസ് ഡി.എൻ.എ ടെസ്റ്റിനയച്ചിട്ടുണ്ട്.
യമ്മോ എന്ന ഐസ്ക്രീം നിർമാണ ഫാക്ടറി ജീവനക്കാരന്റെ വിരലിന് പരിക്കേറ്റിരുന്നു. വിരൽ കണ്ടെത്തിയ ഐസ്ക്രീം പാക്ക് ചെയ്യുന്നതിൻ്റെ അതേ ദിവസമായിരുന്നു സംഭവം. ഇതോടെയാണ് കണ്ടെത്തിയ വിരൽ ജീവനക്കാരൻ്റേതാണെന്ന സംശയം തോന്നുന്നതും പരിശോധനക്ക് അയക്കുന്നതും. ഫലം ലഭിച്ച ശേഷം മാത്രമേ വിഷയത്തിൽ സ്ഥിരീകരണമുണ്ടാവുക.
മുംബൈക്കടുത്തുള്ള മലാഡിലെ ഓർലെം നിവാസിയായ ബ്രെൻഡൻ സെറാവോ എന്ന 27കാരനാണ് ഐസ്ക്രീമിൽ നിന്നും വിരൽ ലഭിച്ചത്. നഖവും മറ്റുമായി ഐസ്‌ക്രീമിൽ നിന്ന് വിരൽ പൊന്തിനിൽക്കുന്ന ഫോട്ടോയുമായി വാർത്ത പുറത്തെത്തിയതോടെ ഐസ്‌ക്രീം കമ്പനിയുടെ ലൈസൻസ് ഫൂഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ഓഫ് ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.