മതവികാരം വ്രണപ്പെടുത്തിയെന്ന്; നാല് മുസ്‍ലിം പണ്ഡിതർക്കെതിരെ കേസ്
text_fieldsമുംബൈ: ഷിയാ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് മുസ്ലീം പുരോഹിതർക്കെതിരെ മുംബൈ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ ബുധനാഴ്ച അറിയിച്ചു.
മുംബൈ ആസ്ഥാനമായുള്ള ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ലഖ്‌നോ, ഹൈദരാബാദ്, ചെന്നൈ, കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പ്രതികൾക്കെതിരെ ജെജെ മാർഗ് പൊലീസ് ചൊവ്വാഴ്ച കേസ് രജിസ്റ്റർ ചെയ്തു.
"ഒന്നിലധികം പരാതികൾ ലഭിച്ചതിന് ശേഷമാണ് ഞങ്ങൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓഡിയോ/വീഡിയോ തെളിവുകൾ സമർപ്പിക്കാൻ ഞങ്ങൾ പരാതിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഞങ്ങൾ കേസിൽ അന്വേഷണം നടത്തുകയാണ്" -ജെ.ജെ മാർഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പണ്ഡിതൻമാരിലൊരാൾ സെപ്തംബറിൽ പാകിസ്താനിലുള്ള ഒരു പുരോഹിതനെ പിന്തുണച്ചതായും ഷിയ സമുദായ വികാരങ്ങളെ വ്രണപ്പെടുത്തിയതായും പരാതിക്കാരൻ അവകാശപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനും രാജ്യത്തിനെതിരെ സംസാരിച്ചതിനും മറ്റ് മൂന്ന് പണ്ഡിതൻമാർക്കെതിരെയും പരാതിക്കാരൻ കുറ്റം ആരോപിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമം 153-എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 153-ബി (ദേശീയതക്ക് ദോഷകരമായ ആരോപണങ്ങൾ, വാദങ്ങൾ) പ്രകാരമാണ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.