സ്വന്തം കാറിടിച്ച് മാരകമായി പരിക്കേറ്റയളെ ആശുപത്രിയിലാക്കി കടന്ന് കളഞ്ഞു; ബോളിവുഡ് നടനെതിരെ കേസ്
text_fieldsമുംബൈ: സ്വന്തം കാറിടിച്ച് മാരകമായി പരിക്കേറ്റയളെ ആശുപത്രിയിലാക്കി കടന്ന് കളഞ്ഞ സംഭവത്തിൽ ബോളിവുഡ് നടൻ രജത് ബേദിക്കെതിരെ കേസ്. അന്ദേരിയിലുണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ രാജേഷ് ദൂതിനെ രജത് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഡി.എൻ നഗർ പൊലീസ് സ്റ്റേഡനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തന്റെ കാറിടിച്ചാണ് രാജേഷിന് പരിക്കേറ്റതെന്ന് രജത് ആശുപത്രി അധികൃതരോട് തുറന്നുപറഞ്ഞിരുന്നു. രാജേഷിന്റെ നില ഗുരുതരമാണ്. സഹായിക്കാമെന്ന് ഉറപ്പുപറഞ്ഞ രജത് അൽപസമയത്തിന് ശേഷം സ്ഥലം വിട്ടതായി രാജേഷിന്റെ കുടുംബം ആരോപിച്ചു. ഐ.പി.സി, മോട്ടോർ വാഹന നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡി.എൻ നഗർ പൊലീസ് ഇൻസ്പെക്ടർ മിലിന്ദ് കുർദെ പറഞ്ഞു. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ജോലി കഴിഞ്ഞ് മടങ്ങി വരുേമ്പാൾ റോഡ് മുറിച്ചു കടക്കവേയാണ് രാജേഷിനെ രജതിന്റെ കാർ ഇടിച്ചതെന്ന് ഭാര്യ ബബിത ദൂത് പറഞ്ഞു. രാജേഷ് കാറിന്റെ മുമ്പിലേക്ക് പെട്ടെന്ന് വന്ന്പെടുകയായിരുന്നുവെന്നും താനും തന്റെ ഡ്രൈവറും അവിടെയുണ്ടാകുമെന്നും രജത് ഉറപ്പു നൽകിയിരുന്നു. എന്നാൽ ആരുമറിയാതെ സ്ഥലം വിട്ട അദ്ദേഹം തിരിച്ചുവന്നില്ലെന്ന് ബബിത പറഞ്ഞു.
തലക്ക് മാരകമായി പരിക്കേറ്റ രാജേഷിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 13ഉം ഏഴും വയസായ രണ്ട് കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.