മോദിക്കും യോഗിക്കുമെതിരെ മോശം പരാമർശം; കോൺഗ്രസ് നേതാവ് അൽക ലാമ്പക്കെതിരെ കേസ്
text_fieldsലഖ്നോ: പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ മാന്യമല്ലാത്ത പദങ്ങളുപയോഗിച്ചതിന് കോൺഗ്രസ് നേതാവ് അൽക ലാമ്പക്കെതിരെ കേസ്. ഹസ്റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷൻ അൽകക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഉത്തർപ്രദേശ് ശിശു സംരക്ഷണ കമീഷൻ അംഗം ഡോ. പ്രീതി വർമ നൽകിയ പരാതിയിലാണ് നടപടി. അൽക ട്വിറ്ററിൽ പങ്കുവെച്ച വിഡിേയായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമനാക്കുന്നുവെന്നാണ് പരാതി. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ഇരുവരും ‘കഴിവുകെട്ടവരാണെന്ന്’ അൽക വിഡിയോയിൽ പറയുന്നുണ്ട്. അവരുടെ മുഖത്ത് തുപ്പുന്നുവെന്നും അൽക പറയുന്നുണ്ട്.
അതേസമയം, രണ്ട് വർഷം മുമ്പത്തെ വിഡിയോ ആണ് ഇതെന്നും തനിക്കെതിരെ മറ്റൊന്നും കിട്ടാത്തത്കൊണ്ടാണ് ‘അന്ധ ഭക്തർ’ ഇപ്പോൾ ആ വിഡിേയാ ആയുധമാക്കുന്നതെന്നും അൽക ലാമ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.