ജമ്മുകശ്മീരിൽ മറ്റൊരു മാധ്യമപ്രവർത്തകനെതിരെയും യു.എ.പി.എ
text_fieldsശ്രീനഗർ: സാമൂഹിക മാധ്യമം വഴി വിധ്വംസകരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് ജമ്മുകശ്മീരിൽ മറ്റൊരു മാധ്യമപ ്രവർത്തകനു നേരെയും യു.എ.പി.എ ചുമത്തി. എഴുത്തുകാരൻ കൂടിയായ ജൗഹർ ഗീലാനിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
48 മണിക്കൂറിനിടെ കശ്മീരിൽ യു.എ.പി.എ ചുമത്തുന്ന മൂന്നാമത്തെ മാധ്യമപ്രവർത്തകനാണ് ജൗഹർ ഗീലാനി. ഇദ്ദേഹം സാമൂഹിക മാധ്യമം വഴി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും വെല്ലുവിളിയാകുന്ന തരത്തിലുള്ള പ്രചാരണം നടത്തിെയന്നാണ് ജമ്മുആൻഡ് കശ്മീർ സൈബർ സെൽ പുറത്തതിറക്കിയ കുറിപ്പിൽ പറയുന്നത്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കശ്മീർ താഴ്വരയിൽ ഭീകരവാദം വളർത്തുന്നതിന് കാരണമാകുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഗീലാനിക്കെതിരെ നിരവധി പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാഡിസ്റ്റ് എന്ന് വിശേഷിപ്പിച്ച് 2013ൽ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കാൻ ശ്രീനഗർ സൈബർ പൊലീസ് മേധാവി താഹിർ അഷ്റഫിനോട് ജമ്മുകശ്മീർ പൊലീസ് നിർദേശിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം.
ഇതിനു മുമ്പ് ഹിന്ദുവിെൻറ റിപ്പോർട്ടർ ആയ പീർസദ ആശിഖിനെതിരെയും യുവ ഫോട്ടോ ജേണലിസ്റ്റ് മസ്റത് സഹറക്കെതിരെയും ജമ്മുകശ്മീർ പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞശേഷം പൊലീസിെൻറ ഭീഷണിയിലാണ് കശ്മീരിലെ മാധ്യമപ്രവർത്തകർ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.