ആർ.എസ്.എസിനും മോഹൻ ഭാഗവതിനുമെതിരെ പ്രസംഗിച്ച കർഷക നേതാവിന് കേസ്
text_fieldsന്യൂഡൽഹി: ആർ.എസ്.എസിനും തലവൻ മോഹൻ ഭാഗവതിനുമെതിരെ പ്രസംഗിച്ച കർഷക നേതാവിനെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. മഹാരാഷ്ട്രയിലെ കർഷക നേതാവ് അരുൺ ബങ്കറിനെതിരെയാണ് ബേട്ടുൽ പൊലീസ് കേസെടുത്തത്.
സെക്ഷൻ 505, 506 തുടങ്ങിയ ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് കേസ്. ബി.ജെ.പി ബേട്ടുൽ ജില്ല പ്രസിഡന്‍റ് ആദിത്യ ബബ്ല ശുക്ലയുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
നാഗ്പൂരിൽനിന്ന് ഡൽഹിയിലേക്ക് നടത്തിയ കർഷക റാലിക്കിെട പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ കർഷകർക്ക് ആദരാജ്ഞലി അർപ്പിക്കുകയും അരുൺ ബങ്കർ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മോദിയെയും ആർ.എസി.എസിനെയും അരുൺ വിമർശിച്ചു.
കർഷകർക്ക് നേരെ മോദി വെടിയുണ്ടകൾ പ്രയോഗിക്കുകയാണെങ്കിൽ നാഗ്പൂരിലെ ആർ.എസ്.എസ് മന്ദിരവും ആർ.എസ്.എസ്.എസ് തലവനെയും തകർക്കുമെന്നായിരുന്നു അരുണിന്‍റെ പരാമർശം. ഈ പരാമർശമാണ് കേസിന് അടിസ്ഥാനം.
പൊതുജനങ്ങളെ കൈയിലെടുത്ത് സമൂഹത്തിലെ ഐക്യവും സമാധാനവും തകർക്കാനാണ് അരുൺ ബങ്കറിന്‍റെ ശ്രമമെന്നും പൊലീസ് ഉടൻ അരുണിനെ അറസ്റ്റ് ചെയ്യണമെന്നും ആദിത്യയുടെ പരാതിയിൽ പറയുന്നു. അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.