കൂച്ച് ബിഹാർ വെടിവെപ്പ്; പ്രകോപനത്തിന് മമതക്കെതിരെ എഫ്.ഐ.ആറിട്ട് പൊലീസ്
text_fieldsകൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കെ പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ്. കേന്ദ്രസേനകൾക്കെതിരെ ഘരാവോ നടത്താൻ വോട്ടർമാരെ മമത േപ്രരിപ്പിച്ചുവെന്നും ഇത് സിതാൽകൂച്ചിയിലെ വെടിവെപ്പിൽ കലാശിക്കുകയും നാലുപേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തുവെന്നാരോപിച്ചാണ് എഫ്.ഐ.ആർ.
കൂച്ച് ബിഹാറിലെ ബി.ജെ.പി നോതാവ് സിദ്ദീഖ് അലി മിയ, മമതയുടെ പ്രസംഗം ഉയർത്തിക്കാട്ടി ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബനേർസ്വറിൽ മമത നടത്തിയ പ്രസംഗം സി.ഐ.എസ്.എഫിനെ ആക്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരാതിക്കൊപ്പം മമതയുടെ പ്രസംഗ വിഡിയോയും മാതമാബൻക പൊലീസിന് കൈമാറിയിരുന്നു.
മമത ബാനർജിയുടെ പ്രസംഗം കേട്ട് പ്രകോപിതരായ ജനങ്ങൾ അർധസൈനിക സേനയുടെ തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മമതക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിദ്ദീഖ് അലി മിയ പരാതി നൽകിയ ശേഷം പ്രതികരിച്ചിരുന്നു. നാലുപേരുടെ മരണത്തിന് ഉത്തരവാദി െപാലീസാണെന്നും ജില്ലയിലെ എല്ലാ വോട്ടർമാരോടും മമത ഇതിന് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂച്ച് ബിഹാറിലെ വെടിവെപ്പിൽ നാലുപേരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് മൂന്ന് ദിവസത്തേക്ക് കൂച്ച് ബിഹാറിലേക്ക് രാഷ്ട്രീയ നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.