താലിബാനെ വാത്മീകിയോട് ഉപമിച്ചതിന് ഉറുദു കവി മുനവർ റാണക്കെതിരെ കേസ്
text_fieldsഭോപ്പാൽ: രാമായണത്തിന്‍റെ കർത്താവായ മഹർഷി വാത്മീകിയോട് താലിബാനെ ഉപമിച്ചതിന് ഉറുദു കവി മുനവർ റാണക്കെതിരെ മധ്യപ്രദേശ് പൊലീസ് കെസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് മുനവർ റാണക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ബി.ജെ.പിയുടെ പട്ടികവർഗ സെൽ കൺവീനറായ സുനിൽ മാളവ്യയാണ് പരാതി നൽകിയത്. വാത്മീകി സമുദായത്തിലെ അംഗങ്ങളും പരാതി നൽകിയിട്ടുണ്ട്.
ചാനൽ ചർച്ചക്കിടെയായിരുന്നു കവി മുനവർ റാണെയുടെ പരാമർശം. " രാമായണം എഴുതിയതിന് ശേഷമാണ് വാത്മീകി ദൈവമായത്. അതിനുമുൻപ് അദ്ദേഹം കൊള്ളക്കാരനായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തിൽ എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതുപോലെ ഇപ്പോൾ ഭീകരവാദികളായി അറിയപ്പെടുന്ന താലിബാൻ പിന്നീട് മാറിയേക്കാം." എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മഹർഷി വാത്മീകിയെ റാണയെ അപമാനിച്ചുവെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനങ്ങൾ വാത്മീകി സമുദായത്തിന് അധിക്ഷേപകരമാണെന്നുമാണ് പരാതി. മധ്യപ്രദേശിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും ഉത്തർപ്രദേശിലെ ലക്നോയിലേക്ക് കേസ് കൈമാറുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.