മസ്ജിദുകളിൽ ആയുധശേഖരമെന്ന്; ബി.ജെ.പി എം.പിക്കെതിരെ കേസ്
text_fieldsബംഗളൂരു: ഹുബ്ബള്ളിയിലെ മസ്ജിദുകളിൽ അനധികൃത ആയുധ ശേഖരങ്ങളുണ്ടെന്ന വിവാദ പരാമർശം നടത്തിയ ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിക്കെതിരെ കേസെടുത്തു. സാദർസോഫ മേഖലയെ എം.പി പാകിസ്താനോട് ഉപമിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ ഗുരുസിദ്ധപ്പ അംബിഗെറിെൻറ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി വ്യാഴാഴ്ച ഹുബ്ബള്ളിയിലെത്തിയപ്പോഴായിരുന്നു നിരവധി മസ്ജിദുകളിൽ അയുധങ്ങളുടെ വലിയ ശേഖരമുണ്ടെന്ന എം.പിയുടെ പരാമർശം. എം.പിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായത്. സാമുദായികസ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഐ.പി.സി 153ാം വകുപ്പുപ്രകാരവും മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയ കുറ്റത്തിന് 298ാം വകുപ്പുപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.