ലോക്ഡൗൺ ലംഘിച്ച് കല്യാണം; നിരവധി പേർക്കെതിരെ കേസ്
text_fieldsവിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
പാറ്റ്ന: ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് വി വാഹച്ചടങ്ങ് നടത്തിയതിന് നിരവധിപേർക്കെതിരെ കേസ്. ബീഹാറിലെ മധുബാനി ജില്ലയിലാണ് സംഭവം.
വധൂവരന്മാർക്ക ും ചടങ്ങിൽ പങ്കെടുത്ത ഗ്രാമമുഖ്യൻ ഉൾപ്പെടെയുള്ളവർക്കും എതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസ്. ഏപ്രിൽ എട്ടിനാണ് ചടങ്ങ് നടന്നതെന്നാണ് എഫ്.ഐ.ആറിലുള്ളത്. ഗ്രാമപഞ്ചായത്ത് സമിതി അംഗമായ പൽത്താൻ പാസ്വാെൻറ പരാതിപ്രകാരമാണ് കേസെടുത്തെതന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, മാർച്ച് 27 ന് മധുബാനി ജില്ലയിലെ അരേർ പോലീസ് സ്റ്റേഷന് കീഴിലുള്ള ചത്ര ഗ്രാമത്തിലാണ് വിവാഹം നടന്നതെന്ന് ഗ്രാമത്തലവൻ അജിത് പാസ്വാൻ പറഞ്ഞു. ഗ്രാമീണർ സമ്മതിച്ചതിനെത്തുടർന്നാണ് ഇത് സംഘടിപ്പിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ധാരാളം ആളുകൾ തടിച്ചുകൂടിയ വിവാഹത്തിെൻറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.