പെരുമാറ്റച്ചട്ട ലംഘനം; കർണാടകയിൽ ബി.ജെ.പി മന്ത്രിക്കെതിരേ കേസ്
text_fieldsബംഗളൂരു: തന്‍റെ ഫോട്ടോ പതിച്ച സാരികൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടക ബി.ജെ.പി മന്ത്രി മുനിരത്‌നക്കെതിരേ രാജരാജേശ്വരി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബംഗാരപ്പ നഗറിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപമാണ് സാരികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ബി.ജെ.പി മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 29ന് കർണാടകയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്.
ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിടാനാവുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗം ബി.എസ് യെദ്യൂരപ്പ പറഞ്ഞു. 170 മുതൽ 180 വരെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും മുൻ കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ അമുൽ ഉൽപ്പന്നങ്ങൾ കർണാടക വിപണിയിലേക്കും വ്യാപിപ്പിക്കുമെന്ന വിവരം ഭരണ കക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ കനത്ത വാഗ്വാദത്തിന് ഇടയാക്കിയിരിക്കുകയാണ്. അമുലിനെതിരേ ബഹിഷ്കകരണ ആഹ്വാനവുമായി കർഷകരും ഹോട്ടൽ ഉടമകളും അടക്കം രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.