പൂച്ചക്കുഞ്ഞുങ്ങളെ നിർമാണ സ്ഥലത്തുപേക്ഷിച്ച വീട്ടുജോലിക്കാരനെതിരെ കേസ്
text_fieldsമുംബൈ: പൂച്ചക്കുഞ്ഞുങ്ങളെ നിർമാണ സ്ഥലത്ത് ഉപേക്ഷിച്ച വീട്ടുജോലിക്കാരനെതിരെ കേസ്. മുംബൈയിലെ പോവൈയിലാണ് സംഭവം. യുവതിയുടെ പരാതിയിലാണ് നടപടി.
യുവതിയുടെ എവറസ്റ്റ് ഫ്ലാറ്റിന് പുറത്ത് ഒരു പൂച്ചയും രണ്ടാഴ്ച പ്രായമായ കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നു. സെപ്റ്റംബർ നാലിന് മൂന്നുമണിയോടെ പൂച്ചക്കുഞ്ഞുങ്ങളെ കാണാതായി. പൂച്ച തന്നെ മാറ്റിക്കാണുമെന്നാണ് ഇവർ ആദ്യം കരുതിയത്.
എന്നാൽ അമ്മപൂച്ച കരഞ്ഞുകൊണ്ട് ഫ്ലാറ്റിന് ചുറ്റും അന്വേഷിക്കാൻ തുടങ്ങിയതോടെ കുഞ്ഞുങ്ങളെ കാണാനില്ലെന്ന വിവരം മനസിലാക്കുകയായിരുന്നു. ഇതോടെ ശർമയും മകനും നടത്തിയ അന്വേഷണത്തിൽ വീട്ടുജോലിക്കാരിലൊരാൾ ഇവയെ പ്രദേശത്തുനിന്ന് മാറ്റിയതായി മനസിലാക്കുകയായിരുന്നു. കാർഡ്ബോർഡ് പെട്ടിയിലാക്കി കുഞ്ഞുങ്ങളെ കുറച്ചകലെയുള്ള നിർമാണ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകി. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം രാമചന്ദ്രൻ എന്നയാളുടെ പേരിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.