ഗാന്ധി വിദ്വേഷം; ആൾദൈവം കാളീചരൺ മഹാരാജിനെതിരെ കേസ്
text_fieldsറായ്പൂരിൽ നടന്ന ഹിന്ദു സമ്മേളനത്തിൽ മഹാത്മാഗാന്ധിക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ വിദ്വേഷമം വമിക്കുന്ന രീതിയിൽ പ്രസംഗിച്ചതിന് ആൾദൈവത്തിനെതിരെ കേസ്. മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് സന്ത് കാളീചരൺ മഹാരാജിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഛത്തീസ്ഗഡിലെ റായ്പൂരിൽ സംഘടിപ്പിച്ച ഹിന്ദു സൻസദ് സമ്മേളനത്തിലാണ് മഹാത്മാ ഗാന്ധിക്കെതിരെ ഇയാൾ വിഷമം വമിക്കുന്ന വാക്കുകൾ പ്രയോഗിച്ചത്. ഗാന്ധി ഘാതകനായ ഹിന്ദുത്വ നേതാവ് ഗോഡ്സെയെ പുകഴ്ത്തിയും ഇയാൾ സംസാരിച്ചു. റായ്പൂരിൽ നടന്ന ധർമ്മ സൻസദിൽ 20 ഓളം ഹിന്ദു ആത്മീയ നേതാക്കൾ ഒത്തുകൂടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹിന്ദു രാഷ്ട്രത്തിന്‍റെ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു. ആവശ്യമുണ്ടെങ്കിൽ സ്വയം ആയുധമണിയാനും സ്വയം പ്രതിരോധിക്കാൻ തയ്യാറായി നിൽക്കാനും അവർ ഹിന്ദുക്കളോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്നുള്ള സന്ത് കാളീചരൺ ഇന്ത്യയുടെ വിഭജനത്തിന് ഗാന്ധിജിയെ കുറ്റപ്പെടുത്തി. ഗാന്ധിയെ കൊന്നതിന് നാഥുറാം ഗോഡ്‌സെയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്‍റെ പ്രസ്താവനയെ തുടർന്ന് ധർമ്മ സൻസദിൽ ബഹളമുണ്ടായിരുന്നു. സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ പ്രമോദ് ദുബെ തിക്രപ്പാറ പൊലീസ് സ്റ്റേഷനിലും സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലും ഇതിനെതിരെ പരാതി നൽകി.
കാളീചരൺ മഹാരാജ് മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ വാക്കുകൾ പ്രയോഗിച്ചതായി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ എത്തിയ കോൺഗ്രസ് നേതാവ് മോഹൻ മക്രം പറഞ്ഞു. രാജ്യത്തെയാകെ അപമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണം -അദ്ദേഹം ആവശ്യെപപടടു. ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സന്ത് കാളീചരണിനെതിരെ സെക്ഷൻ 505(2), 294 എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.