Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2023 9:58 AM IST Updated On
date_range 30 April 2023 9:58 AM ISTഗെഹ്ലോട്ടിനെതിരെ ‘രാവണ’ പരാമർശം; കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങിനെതിരെ കേസെടുത്തു
text_fieldsbookmark_border
ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്തിനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ സുരേന്ദ്ര സിങ് ജദാവത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി.
രാജസ്ഥാൻ രാഷ്ട്രീയത്തിലെ രാവണനാണ് ഗെഹ്ലോട്ടെന്നും സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കാൻ ജനം പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ചിറ്റോർഗഡിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് പൊലീസിൽ പരാതി നൽകിയതെന്നും ബി.ജെ.പി റാലിയിൽ മതവികാരം ഇളക്കിവിടാൻ അദ്ദേഹം ശ്രമിച്ചെന്നും സുരേന്ദ്ര സിങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story