എഫ്.െഎ.ആർ വിജ്ഞാനകോശമാവണമെന്നില്ല -കർണാടക ഹൈക്കോടതി
text_fieldsബംഗളൂരു: കേസുകളിൽ പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ്.െഎ.ആർ) വിജ്ഞാനകോശമാവണമെന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
ഹെന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതകക്കേസിൽ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിെൻറ പരാമർശം.
എഫ്.െഎ.ആറിൽ മുഴുവന്‍ വിവരങ്ങളും ചേര്‍ത്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലില്ലാത്ത ദൃക്‌സാക്ഷികളെ കോടതിയില്‍ വിസ്തരിക്കരുതെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ, എഫ്.െഎ.ആർ ഒരിക്കലും ഒരു കേസിെൻറ മുഴുവന്‍ വിവരങ്ങളും നല്‍കുന്നില്ലെന്ന് ജസ്റ്റിസ് ശ്രീനിവാസ് ചൂണ്ടിക്കാട്ടി.
കുറ്റകൃത്യം നടന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ തെളിയുന്ന കാര്യങ്ങളാണ് എഫ്.െഎ.ആറിൽ ചേർക്കുന്നത്. കേസിനെ മുഴുവനായും മനസിലാക്കാന്‍ ഇതു മതിയാവില്ല. റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് സാക്ഷികളാണെന്ന് പറഞ്ഞ് അവര്‍ കോടതിയില്‍ വരുേമ്പാൾ വിസ്തരിക്കാന്‍ കോടതിക്ക് അവകാശമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പ്രസ്തുത കേസില്‍ പൊലീസ് സമര്‍പ്പിച്ച എഫ്.െഎ.ആർ കെട്ടിച്ചമച്ചതല്ലെന്ന് കോടതിക്ക് പൂര്‍ണബോധ്യമുണ്ടെന്നും അതിനാല്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളുന്നതായും ഡിവിഷന്‍ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.