സീൽ ചെയ്ത വീടിൻെറ പൂട്ട് തകർത്തു; ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsന്യൂഡൽഹി: സർക്കാർ സീൽ ചെയ്ത വീടിൻറെ പൂട്ട് തകർത്ത ഡൽഹി ബി.ജെ.പി നേതാവ് മനോജ് തിവാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഐ.പി.സി 188, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരമാവധി ആറു മാസത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് തിവാരിയുടേത്. അനധികൃതമെന്നാരോപിച്ചാണ് വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരിയിൽ വീട് അധികൃതർ സീൽ ചെയ്തത്.
ഞായറാഴ്ച തിവാരിയുടെ ഗോകുൽപുരി സന്ദർശനവേളയിലാണ് സംഭവം നടന്നത്. മുനിസിപ്പൽ കോർപ്പറേഷൻ നിരവധി വീടുകളിൽ ഒരേയൊരു വീടുമാത്രം സീൽ ചെയ്തെന്ന് പ്രദേശവാസികളാണ് തിവാരിയോട് പറഞ്ഞത്. പ്രദേശത്തെ എല്ലാ വീടുകളും നിയമവിരുദ്ധമായി നിർമിച്ചതാണെന്നും എന്നാൽ ഒരു വീടിനെതിരെ മാത്രം കോർപ്പറേഷൻ നടപടിയെടുത്തെന്നും തദ്ദേശവാസികൾ പറഞ്ഞതായി തിവാരി അവകാശപ്പെട്ടു. കോർപ്പറേഷൻ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് തിവാരി വ്യക്തമാക്കിയിരുന്നു.
#WATCH: Delhi BJP President Manoj Tiwari break sealed lock of a house in Gokalpur area of Delhi. He says 'If there are 1000 houses there then why was only one sealed? I oppose this pick and choose system so I broke the sealed lock.' (16.09.2018) pic.twitter.com/hMn6YlP3aG
— ANI (@ANI) September 17, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.