ഗുജറാത്തിൽ വീണ്ടും കോവിഡ് കെയർ സെൻററിൽ തീ പിടുത്തം; 61 രോഗികളെ രക്ഷപ്പെടുത്തി
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും കോവിഡ് കെയർ സെൻററിൽ തീ പിടുത്തം. ഒരാഴ്ചക്കിടയിൽ സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ തീ പിടിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞയാഴ്ച കോവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ 12 പേർ വെന്തു മരിച്ചിരുന്നു. അതിനിടയിലാണ് കോവിഡ് സെൻറർ ആക്കി മാറ്റിയ ഹോട്ടലിലും തീ പിടുത്തമുണ്ടായത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 61 കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആളാപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭാവ്നഗറിലെ കോവിഡ് കെയർ സെൻററിലാണ് തീപിടുത്തമുണ്ടായത്.
ഇവിടെ 68 രോഗികളാണുണ്ടായിരുന്നത്. 61 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തലസ്ഥാനത്ത് നിന്ന് 170 കിലോമീറ്റർ ആകലെയാണ് സംഭവം നടന്ന സ്ഥലം.
ടി.വിയിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.