ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹൈദരാബാദ് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ തീപിടിത്തം
text_fieldsഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിൽ തീപിടിത്തം. എൻ.ടി.ആർ ഗാർഡന് സമീപം പണിതീർത്ത മന്ദിരത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. 10 യൂനിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു.
പുലർച്ചെ 2.15ഓടെയായിരുന്നു സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Telangana | Fire broke out inside under construction secretariat building in Hyderabad early morning today. 10 fire tenders reached the spot and doused the fire. No casualties were reported in the incident: Hyderabad Police pic.twitter.com/HWhI3FJyAe
— ANI (@ANI) February 3, 2023
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഈ മാസം 17നാണ് പുതിയ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കോടികൾ ചെലവിട്ട് ഏഴ് ലക്ഷം സക്വയർ ഫീറ്റിലാണ് കെട്ടിടം പണിതിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.