ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; 16 കാരന് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: ഡൽഹി കിഷൻഗഡിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം. സംഭവത്തിൽ വിദ്യാർഥി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ആകാശ് മണ്ഡൽ (16) ആണ് മരിച്ചത്. അമ്മ അനിത മണ്ഡൽ (40), അച്ഛൻ ലക്ഷ്മി മണ്ഡൽ (42), സഹോദരങ്ങളായ ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22) എന്നിവർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സണ്ണി മണ്ഡലിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് പുലർച്ചെ 3:27ഓടെയായിരുന്നു സംഭവം. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിലെ നാലാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു തീപിടുത്തമുണ്ടായത്. കുടുംബം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വിവരം ലഭിച്ച ഉടനെ കിഷൻഗഡിലെ സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും സംഭവസ്ഥലത്തെത്തി തീയണച്ചു.
തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാം കാരണമെന്ന് ആദ്യം കരുതിയെങ്കിലും പരിശോധനയിൽ സിലിണ്ടർ സുരക്ഷിതമാണെന്ന് കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.