ഡൽഹിയിൽ തീപിടിത്തം; മൂന്നു കുട്ടികൾ അടക്കം ആറു മരണം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സാക്കിർ നഗർ മേഖലയിലെ പാർപ്പിട സമുച്ചയത്തിൽ ഷോർട്ട് സർക്യൂ ട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്നു കുട്ടികളടക്കം ആറു പേർ മരിച്ചു. 13 പേർക്ക ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ച 2.30തോടെയാണ് നാലുനില കെട്ടിടത്തിൽ അഗ്നിബാധ ഉണ്ടായത്.
13 ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. എട്ട് അഗ്നിശമന യൂനിറ്റുകളുടെ ശ്രമഫലമായി പുലർച്ച 5.25ഓടെയാണ് തീയണക്കാനായത്. ഇലക്ട്രിക് മീറ്ററിലെ ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.
ഏഴു കാറുകളും 19 മോട്ടോർ സൈക്കിളുകളും കത്തി നശിച്ചു. അപകടസ്ഥലം സന്ദർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിനിടെ സ്റ്റേഷൻ ഓഫിസർ അടക്കം നാല് അഗ്നിശമന പ്രവർത്തകർക്ക് പൊള്ളലേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.