ഡൽഹിയിലെ സി.ജി.ഒ കോംപ്ലക്സിൽ തീപിടിത്തം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ ഒാഫിസുകളും സ്ഥിതിചെയ്യുന്ന സ ി.ജി.ഒ കോംപ്ലക്സിൽ തീപിടിത്തം. ബുധനാഴ്ച രാവിലെ എട്ടരയോടെയുണ്ടായ തീപിടിത്തത്ത ിൽ സുരക്ഷാ ചുമതലയുള്ള സി.െഎ.എസ്.എഫ് സബ് ഇൻസ്പെക്ടർ മരിക്കുകയും സുപ്രധാന ഫയലുകൾ നശിക്കുകയും ചെയ്തു. ലോധി റോഡിലുള്ള സി.ജി.ഒ കോംപ്ലക്സിൽ 11 നിലകളുള്ള പണ്ഡിറ്റ് ദയാൽ അേന്ത്യാദയ ഭവനിലെ അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്.
സാമൂഹിക നീതി മന്ത്രാലയത്തിെൻറ സമീപത്തുനിന്നാണ് തീപടർന്നത്. 25 ഫയർ എൻജിനുകളുടെ സഹായത്തോടെ മണിക്കൂറുകളെടുത്തു തീ നിയന്ത്രണവിധേയമാക്കാൻ. കുടിവെള്ള-ശുചിത്വ മന്ത്രാലയം, പരിസ്ഥിതി-വനം മന്ത്രാലയം, എയർഫോഴ്സ് ബ്രാഞ്ച് ഒാഫിസ് തുടങ്ങിയവ ഇൗ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം.
ലോധി റോഡില്‍ സ്ഥിതിചെയ്യുന്ന കോംപ്ലക്സിലാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഓഫിസുകളില്‍ ജീവനക്കാര്‍ എത്തുന്നതിനു മുമ്പായിരുന്നു തീപിടിത്തം. അതിനാൽ വൻ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സും പൊലീസും അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.