നവിമുംബൈയിലെ ഒ.എൻ.ജി.സി വാതക സംസ്കരണ ശാലയിൽ തീപിടുത്തം; നാലു മരണം
text_fieldsമുംബൈ: ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒ.എൻ.ജി.സി) വാതക-ഇന്ധന സംസ്കരണ ശാലയിൽ തീപിടിച്ച് മൂന്ന് സി.െഎ.എസ്.എഫ് ജവാന്മാരുൾപ്പെടെ നാലുപേർ മരിച്ചു. മൂന്ന് സി.െഎ.എസ്.എഫ് ജവാന്മാർക്ക് പരിക്കേറ്റു.
സി.ഐ.എസ്.എഫ് ജവാന്മാരായ ക്യാപ്റ്റൻ എറണ്ണ നായക (48), പ്രസാദ് കുശ്വാഹ (36), എം.കെ. പാസ്വാൻ (33), ഒ.എൻ.ജി.സിയുടെ െറസിഡൻഷ്യൽ പ്ലാൻറ് സൂപ്പർവൈസർ സി.എൻ. റാവു (50) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.40ന് നവിമുംബൈയിലെ ഉറാനിലുള്ള പ്ലാൻറിലാണ് തീപിടിച്ചത്.
പ്ലാൻറിലെ ശീതീകരണ വിഭാഗത്തിൽ വാതകച്ചോർച്ചയെ തുടർന്നാണ് തീപിടുത്തമെന്ന് സംശയിക്കുന്നു. ചോർച്ച അടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് നാലുപേരും മരണപ്പെട്ടത്. രണ്ട് മണിക്കൂറിനകം തീയണക്കാൻ കഴിഞ്ഞതായി ഒ.എൻ.ജി.സി വക്താവ് അറിയിച്ചു. അപകടത്തെ തുടർന്ന് വാതക സംസ്കരണം സൂറത്തിലെ ഹാസിറ പ്ലാൻറിലേക്ക് മാറ്റി.
വാതക ചോർച്ച സംശയത്തെ തുടർന്ന് പ്ലാൻറിനു പരിസരത്ത് താമസിക്കുന്നവരെ ആദ്യം ഒഴിപ്പിച്ചെങ്കിലും പിന്നീട് മടങ്ങിവരാൻ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.