ശാസ്ത്രി ഭവനിലെ തീപിടിത്തം: ഫയൽ കത്തിയത് കൊണ്ട് മോദി രക്ഷപ്പെടില്ല -രാഹുൽ
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി ഭവനിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുലിൻെറ ഒളിയമ്പ്. ട്വിറ് ററിലൂടെയാണ് മോദിക്കെതിരെ രാഹുലിൻെറ പരിഹാസം. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുൾപ്പെടുന്ന ശാസ്ത്രി ഭവനിൽ ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്.
‘മോദിജി, ഫയലുകൾ കത്തിയത് താങ്കളെ രക്ഷിക്കാൻ പോകുന്നില്ല. താങ്കളുടെ വിധി നിർണയത്തിൻെറ ദിവസം വരാൻ പോകുന്നു’ എന്നായിരുന്നു രാഹുലിൻെറ ട്വീറ്റ്. ചില സുപ്രധാന രേഖകൾ നശിപ്പിക്കുന്നതിനായി തീ പിടിത്തം മനഃപൂർവം സൃഷ്ടിച്ചതാണെന്ന സംശയമാണ് രാഹുൽ ട്വീറ്റിലൂടെ പങ്കുവെച്ചത്.
രാഹുലിൻെറ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറും ട്വിറ്ററിൽ രംഗത്തെത്തി. രാഹുൽ ഗാന്ധി നുണ പ്രചരണം നിർത്തണമെന്നും തീപിടിത്തത്തിൽ രേഖകൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റവും മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന അവശിഷ്ടങ്ങൾക്കാണ് തീ പിടിച്ചത്. അര മണിക്കൂറിനുള്ളിൽ തീ അണക്കുകയുണ്ടായി. ആേരാപണമുന്നയിക്കുന്നതിന് മുമ്പ് രാഹുൽ ഗൃഹപാഠം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.