ഡൽഹിയിൽ ദീപാവലിപടക്കങ്ങൾക്ക് സുപ്രീംകോടതി വിലക്ക്
text_fields
ന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിലും സമീപ നഗരങ്ങളിലും ദീപാവലി ആഘോഷത്തിന് പടക്കങ്ങൾ വിൽക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. നവംബർ ഒന്നുവരെ രാജ്യ തലസ്ഥാന മേഖലയിൽ പടക്കങ്ങളോ കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ വായുമലിനീകരണം തടയുന്നതിനാണ് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പടക്കങ്ങൾ വിൽക്കുന്നതിന് 2016 നവംബറിൽ ഏർപ്പെടുത്തിയ വിലക്ക് സെപ്തംബറിൽ കോടതി പിൻവലിച്ചിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം നവംബർ ഒന്നു വരെ വിലക്ക് തുടരും.
കഴിഞ്ഞ വർഷം ദീപാവലി ആഘോഷങ്ങളെ തുടർന്ന് ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെടുകയും വിമാനസർവീസ് ഉൾപ്പെടെയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട ഹരജിയിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും കക്ഷി ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.