കർണാടക തെരഞ്ഞെടുപ്പ്: എ.ഐ.സി.സി ആസ്ഥാനത്ത് ആഹ്ലാദ പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ
text_fieldsന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ ആഘോഷങ്ങളുമായി പ്രവർത്തകർ എ.ഐ.സി.സി ആസ്ഥാനത്ത്. പടക്കം പൊട്ടിച്ചും കൊടിയുമായി ആഹ്ലാദനൃത്തം ചവിട്ടിയുമാണ് പ്രവർത്തകർ മുന്നേറ്റം ആഘോഷിക്കുന്നത്.
2024 ൽ വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പിലേക്ക് കോൺഗ്രസിന് ഉണർവ് നൽകുന്നതാണ് കർണാടകയിലെ മുന്നേറ്റം.
അതേസമയം, ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ആളും അനക്കവുമില്ല. അപ്രതീക്ഷിത തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
അതേസമയം, കോൺഗ്രസ് നിലവിൽ 119 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പി 72 സീറ്റുകളിലും ജെ.ഡി.എസ് 25 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. കോൺഗ്രസ് 146 സീറ്റുകളിലെങ്കിലും വിജയിച്ചാൽ മാത്രമേ ഒറ്റക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുവെന്നാണ് നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. ആ നമ്പറിലേക്ക് എത്തിപ്പെടാൻ കോൺഗ്രസിനാകുമോ എന്നതാണ് ഇപ്പോഴുള്ള ആശങ്ക.
ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയമെങ്കിൽ ബി.ജെ.പി പണമൊഴുക്കി സർക്കാർ രൂപീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാൽ തന്നെ വിജയിക്കുന്ന എം.എൽ.എമാരെ സംരക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.