മധ്യപ്രദേശിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; 23 മരണം
text_fieldsേഭാപാൽ: മധ്യപ്രദേശിൽ ബാൽഘട്ട് ജില്ലയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 23 മരണം. 14 പേർക്ക് ഗുരുതരപരിക്കുള്ളതിനാൽ മരണസംഖ്യ ഉയരുമെന്നാണ് സൂചന. മരിച്ചവരിലും പരിക്കേറ്റവരിലും സ്ത്രീകളാണേറെയും. ഖാരി ഗ്രാമത്തിലെ വാർസി പടക്കക്കടയിൽ ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്.
40 തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നു. വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്ന ഇവിടെ ഒരേസമയം നിരവധി സ്ഫോടനങ്ങളുണ്ടായി. ഫാക്ടറിയിലെ തൊഴിലാളി അശ്രദ്ധമായി ബീഡിക്കുറ്റി വലിച്ചെറിഞ്ഞതാണ് ദുരന്തകാരണമെന്ന് സംശയിക്കുന്നു. പടക്കം ശേഖരിച്ചിരുന്ന ഫാക്ടറിയും ഗോഡൗൺ ഹാളും പൂർണമായി തകർന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറി. വാരിഷ് അഹമ്മദ് എന്നയാളുടേതാണ് ഫാക്ടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.