അതിർത്തിയിൽ വെടിവെപ്പെന്ന് റിപ്പോർട്ട്; അരുണാചലിൽ ചൈന സൈനിക സന്നാഹം ശക്തമാക്കി
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുകൾ. അതിർത്തിയിൽ ഇരുസേനയും 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിവെപ്പുണ്ടായതായാണ് റിപോർട്ട്.
അരുണാചൽ അതിർത്തിയിലെ നാലിടത്ത് ചൈന സൈനിക വിന്യാസം നടത്തി. അരുണാചലിലെ അസാഫിലക്ക് 20 കിലോമീറ്റർ മാത്രം അകലെ ടുടിസ് ആക്സിസ് എന്ന സ്ഥലത്ത് ചൈന സൈനിക ഒരുക്കങ്ങൾ നടത്തുന്നതായി ഇന്ത്യ ടുഡെ റിപോർട്ട് ചെയ്യുന്നു.
ഈ പ്രദേശങ്ങളിലേക്ക് കടന്നുകയറി ഇന്ത്യൻ മണ്ണ് കൈക്കലാക്കാനാണ് ചൈനീസ് ശ്രമങ്ങളെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ എന്ത് പ്രകോപനവും തടയാൻ ഇന്ത്യൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് സേന അറിയിച്ചു.
നിയന്ത്രണ രേഖക്ക് സമീപം നിർമിച്ച റോഡുകളിലൂടെ സൈനിക നീക്കം നടത്തി ചൈന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകോപനം നടത്തി വരികയാണ്.
രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കുന്നതിെൻറ പേരിൽ ഇന്ത്യ, ചൈന അതിർത്തിയിൽ ഉണ്ടാകുന്ന ഏതൊരു ഭവിഷ്യത്തും നേരിടാൻ തയാറാണെന്ന് പ്രതിേരാധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരസ്പരം സമ്മതിച്ച വ്യവസ്ഥകൾ പൂർണമായി ലംഘിച്ച് അതിർത്തിയിൽ അക്രമാസക്തമായി പെരുമാറുകയാണ് ചൈനയുടെ സേനയെന്ന് പ്രതിരോധ മന്ത്രി ലോക്സഭയിൽ കുറ്റപ്പെടുത്തി.
മോസ്കോയിൽ ചൈനയുടെ പ്രതിരോധ മന്ത്രിയുമായി മുമ്പ് നടത്തിയ ചർച്ചാഗതി അടക്കം അതിർത്തി വിഷയം പാർലമെൻറിനെ ധരിപ്പിക്കുകയായിരുന്നു രാജ്നാഥ്സിങ്.
ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന് തെക്കുവശത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന ലഡാക്കിൽ അതിന് അയവു വരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൈന നടത്തുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.