വിജയദശമി ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെപ്പ്; 60 പേർക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ആഗ്രകോട്ടക്ക് സമീപം ആകാശത്തേക്ക് വെടിയുതിർത്ത് വിജയദശമി ആഘോഷിച്ച 60 ഒാളം പേർക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത്്, ബജ്റംഗദൾ പ്രവർത്തകർക്കെതിെരയാണ് കേെസടുത്തത്. ആകാശത്തേക്ക് െവടിയുതിർക്കുന്നതിെൻറ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. 60 പേരിൽ 29 പേരെ മാത്രമാണ് തിരിച്ചറിയാനായത്. വിഡിേയാ ദൃശ്യം വഴി മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു.
ആഗ്രയിലെ രാംലീല മൈതാനിക്ക് സമീപം ഹനുമാൻ േക്ഷത്രത്തിലെ വിജയദശമി ആഘോഷത്തിന് വംശീയ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രവർത്തകർക്കതിരെ ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ട്. നിയമം ലംഘിച്ചുള്ള വെടിയുതിർപ്പിൽ ഉൾപ്പെട്ടവരുടെ തോക്ക് ലൈസൻസ് റദ്ദാക്കുെമന്നും െപാലീസ് അറിയിച്ചു. ആയുധ പൂജയുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ വെടിയുതിർത്തത്. അതോെടാപ്പം അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ആവശ്യെപ്പട്ടുെകാണ്ടുള്ള മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. അതിനിടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചു കൊണ്ട് വംശീയ മുദ്രാവാക്യങ്ങളും പ്രവർത്തകർ മുഴക്കി.
അതേസയം, ആഗ്ര കോട്ടയിൽ നിന്ന് വളെര അകലെയുള്ള ഹനുമാൻ ക്ഷേത്രത്തിൽ വച്ചാണ് വെടിയുതിർത്തതെന്നും അത് െപാതു സ്ഥലമല്ലെന്നും വി.എച്ച്.പി പറയുന്നു. ആയുധ പൂജയുടെ ഭാഗമായി നടത്തിയ െവടിെവപ്പിൽ നിയമലംഘനപരമായി ഒന്നുമിെല്ലന്നും വി.എച്ച്.പി അവകാശപ്പെട്ടു.
#WATCH: Vishva Hindu Parishad & Bajrang Dal workers brandish & fire arms in the air on #vijayadashami in Uttar Pradesh's Agra. pic.twitter.com/PjQi15j6jY
— ANI UP (@ANINewsUP) September 30, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.