ജീവനക്കാരോട് റിസർവ് ബാങ്കിെൻറ സൽപ്പേര് സംരക്ഷിക്കാൻ ആവശ്യപ്പെട്ട് ഉൗർജിത് പേട്ടൽ
text_fieldsന്യൂഡൽഹി: റിസർവ് ബാങ്കിെൻറ സൽപ്പേര് കളങ്കപ്പെടുത്തുന്ന ഒരു ശ്രമവും അനുവദിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ. ബാങ്കിെൻറ സൽപ്പേര് സംരക്ഷിക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് ജീവനക്കാർക്ക് അയച്ച കത്തിലാണ് ഉൗർജിത് പേട്ടൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സ്ഥാപനത്തിെൻറ സൽപ്പേര് കളങ്കപ്പെടുത്തുന്ന യാതൊരു വിധ നടപടിയും വെച്ച് പൊറുപ്പിക്കില്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഒരുമിച്ചു നിന്നാൽ പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നോട്ട് പിൻവലിക്കലിനെ തുടർന്ന് വൻതോതിലുള്ള വിമർശനങ്ങളാണ് റിസർവ് ബാങ്കിന് നേരിടേണ്ടി വന്നത്. പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായ ഭാഷയിൽ ബാങ്കിനെ വിമർശിച്ചിരുന്നു. ബാങ്കിെൻറ സൽപ്പേരിന് നോട്ട് പിൻവലിക്കൽ മൂലം കളങ്കമുണ്ടായെന്നും കേന്ദ്ര സർക്കാർ റിസർവ് ബാങ്കിെൻറ അധികാരത്തിലേക്ക് കടന്നു കയറുകയാണെന്ന് ആരോപിച്ച് ബാങ്ക് ജീവനക്കാർ ഉൗർജിത് പേട്ടലിന് കത്തയച്ചിരുന്നു. ബുധനാഴ്ച നോട്ട് പിൻവലിക്കൽ നടപടികളെ കുറിച്ച് വിശദീകരിക്കാൻ ഉൗർജിത് പേട്ടൽ പാർലമെൻററി സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു. സമിതിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ പേട്ടലിന് കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.