സി.ഐ.എസ്.എഫിന് 1000ത്തിലധികം ഉദ്യോഗസ്ഥരുള്ള ആദ്യ വനിതാ ബറ്റാലിയൻ
text_fieldsന്യൂഡൽഹി: സി.ഐ.എസ്.എഫിന് ആദ്യ വനിതാ ബറ്റാലിയൻ അടുത്തുതന്നെ നിലവിൽവരും. ആദ്യമായി 1000ത്തിലധികം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സി.ഐ.എസ്.എഫ്) മുഴുവൻ വനിതാ ബറ്റാലിയൻ സ്ഥാപിക്കാനുള്ള തീരുമാനത്തിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി.
സീനിയർ കമാൻഡന്റ് റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തിൽ ആകെ 1,025 ഉദ്യോഗസ്ഥരുള്ള സി.ഐ.എസ്.എഫിൽ ‘റിസർവ് ബറ്റാലിയൻ’ എന്ന പേരിൽ പ്രത്യേക വനിതാ യൂനിറ്റിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
നിലവിൽ 1.80 ലക്ഷത്തോളം വരുന്ന സേനയുടെ ഏഴു ശതമാനത്തോളം സ്ത്രീകളാണ്. പുതിയ ബറ്റാലിയനിലേക്കുള്ള റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനുമുള്ള ഒരുക്കം സി.ഐ.എസ്.എഫ് ആരംഭിച്ചു. മുഴുവൻ വനിതാ ബറ്റാലിയനു വേണ്ടിയുള്ള പുതിയ ആസ്ഥാനത്തിനായുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
വി.ഐ.പി സുരക്ഷയിൽ കമാൻഡോകൾ ഉൾപ്പെടെയുള്ള വിവിധ ജോലികൾ നിർവഹിക്കാനും വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ തുടങ്ങിയവയുടെ സുരക്ഷ നിയന്ത്രിക്കാനും പ്രാപ്തമായ ബറ്റാലിയൻ സൃഷ്ടിക്കുന്നതിനാണ് പരിശീലനമെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.