ജാമിഅയിലെ പൊലീസ് അതിക്രമത്തിെൻറ വാർഷിക ദിനാചരണം: ഉമർ ഖാലിദിെൻറ മാതാവിനെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തു
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിനെതിരായ പൊലീസ് അതിക്രമത്തിെൻറയും ശാഹീൻ ബാഗ് ഉപരോധത്തിെൻറയും ഒന്നാം വാർഷികത്തിൽ ജാമിഅ നഗറിൽ പ്രതീകാത്മക മാർച്ച് നടത്തിയ നിരവധി വിദ്യാർഥികളെയും ജാമിഅ നഗർ നിവാസികളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ നഗറിലെ വീടുകളിൽ റെയ്ഡ് നടത്തിയ പൊലീസ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു.
ജാമിഅ നഗറിൽ മെഴുകുതിരി കത്തിച്ച് പ്രതീകാത്മകമായി മാർച്ച് നടത്തുന്നതിനിടയിലാണ് പൗരത്വ പ്രക്ഷോഭത്തിെൻറ പേരിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉമർ ഖാലിദിെൻറ മാതാവിനെയും സഹോദരിയെയുംഅടക്കം നിരവധി സ്ത്രീകളെ വിദ്യാർഥികളെയും യുവാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ബട്ല ഹൗസിലെ പ്രതിഷേധ സ്ഥലത്ത് നിന്ന് കസറ്റഡിയിലെടുത്തവരെ ലജ്പത് നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം പിന്നീട് അവരെ വിട്ടയച്ചു.
സ്ത്രീകളെ രാത്രികാലത്ത് കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിട്ടും അവരെ കൊണ്ടുപോയത് എവിടേക്കാണെന്ന് വെളിപ്പെടുത്താൻ തയാറായില്ലെന്ന് ഉമർ ഖാലിദിെൻറ പിതാവും വെൽഫെയർ പാർട്ടി അധ്യക്ഷനുമായ എസ്.ക്യു. ആർ ഇല്യാസ് പറഞ്ഞു. പൊലീസ് അങ്ങേയറ്റം മോശമായിട്ടാണ് പെരുമാറിയത്. വേണമെങ്കിൽ നിയമ നടപടി എടുത്തോളൂ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
സ്ത്രീകളെയും കൊണ്ട് രാത്രി ഡൽഹി അതിർത്തിയിലെ ഭവാനയിലേക്ക് കൊണ്ടു പോയ കൂട്ടത്തിൽ ഉമർ ഖാലിദിെൻറ മാതവും സഹോദരിയുമുണ്ടെന്ന് അറിഞ്ഞ ശേഷം തിരിെക കൊണ്ടുവരികയായിരുന്നു.
2019 ഡിസംബർ 15നാണ് പ്രിൻസിപ്പലിെൻറ അനുവാദം ഇല്ലാതെ ജാമിഅയിൽ കടന്നുകയറി പൊലീസ് വിദ്യാർഥികളെ ക്രൂരമായി അടിച്ചമർത്തിയത്. കാമ്പസിെൻറ എല്ലാ ഗേറ്റുകളും പൂട്ടിയായിരുന്നു പൊലീസിെൻറ അതിക്രമം. സെൻട്രൽ കാൻറീനിലും ലൈബ്രറികളിലും ഇരിക്കുന്നവർക്കു നേരെ വെടിയുതിർത്തു. ലൈബ്രറിയിലും ടോയിലറ്റിലും അഭയം തേടിയർക്കു നേരെ തുടർച്ചയായി കണ്ണീർവാതകം പ്രയോഗിച്ചു. കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. കാമ്പസിനകത്തെ പള്ളിയിൽ കയറി നമസ്കരിക്കുന്നവരെ തല്ലിച്ചതച്ചു. മണിക്കൂറുകളോളം കാമ്പസിനകത്ത് പൊലീസ് അഴിഞ്ഞാടി.
വിദ്യാർഥികളെ തല്ലിച്ചതച്ചതിന് പുറമെ ലൈബ്രറി, ലാബ് ഉൾപ്പെടെ നശിപ്പിച്ച് കാമ്പസിന് വൻ നാശനഷ്ടം വരുത്തിയിരുന്നു. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന വ്യാജകുറ്റം ചുമത്തി ചില വിദ്യാർഥികൾ ഇപ്പോഴും ജയിലിലാണ്. മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ ഉൾപ്പെടെ ഇതിനിതെരെ നിരവധി പേരായിരുന്നു രംഗത്തുവന്നത്.
Students and residents of Batla House, including Umar Khalid's mother have been detained for taking out a candle vigil remembering the 15 December attack on Jamia Millia Islamia. They have been taken to Lajpat Nagar Police Station. #15DecJamiaAttack #SOS pic.twitter.com/P96SfZQYTV
— AISA - Jamia Millia Islamia (@aisa_jamia) December 15, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.