സിക്കിം പ്രളയം: സൈന്യത്തിന്റെ സഹായത്തോടെ താൽക്കാലിക പാലം
text_fieldsകൊൽക്കത്ത: പ്രളയത്തിൽ തകർന്ന വടക്കൻ സിക്കിമിലെ മംഗാനും ചുങ്താംഗും തമ്മിലുള്ള റോഡ് ബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാൻ നടപടി. സൈന്യവും ബോർഡർ റോഡ്സ് ഓർഗനൈസേഷനും (ബി.ആർ.ഒ) ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഇതിനായി ഊർജിതമായി പ്രവർത്തിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, ടീസ്റ്റ നദിക്ക് കുറുകെയുള്ള താൽക്കാലിക പാലത്തിന്റെ നിർമാണം നാട്ടുകാരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹായത്തോടെ സൈന്യം പൂർത്തിയാക്കി. 150 അടി നീളമുള്ള പാലമാണ് നിർമിച്ചത്. രണ്ടാമത്തെ പാലം ഒക്ടോബർ 27നകം പൂർത്തിയാക്കാനാണ് ശ്രമം.
മംഗൻ, തുങ്, ചുങ്താങ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് വീണ്ടും ബന്ധിപ്പിക്കാൻ ബി.ആർ.ഒ ശ്രമിക്കുന്നുണ്ട്. മംഗൻ, സങ്ക്ലാങ്, തേങ്, ചുങ്താങ് എന്നിവയിലൂടെ ബദൽപാത തുറക്കാനുള്ള ശ്രമത്തിലാണ് സൈന്യവും നാട്ടുകാരും ഭരണകൂടവും. ഒക്ടോബർ നാലിന് പ്രളയത്തെ തുടർന്ന് സിക്കിമിലും വടക്കൻ പശ്ചിമബംഗാളിലും ഏകദേശം 78 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.