സി.പി.െഎയുടെ അമരത്ത് ആദ്യ ദലിത് നേതാവ്
text_fieldsന്യൂഡൽഹി: പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്ന ആദ്യ ദലിത് നേതാവാണ് ഡി. രാ ജ. കമ്യൂണിസ്റ്റ് പാർട്ടികളുടെ ഉന്നതാധികാര സമിതികളിൽ ദലിതുകളുടെ പ്രാതിനിധ്യ ം പോലും അപൂർവമാകുേമ്പാഴാണ് തെന്നിന്ത്യയിൽനിന്നുള്ള ദലിത് നേതാവ് സി.പി.െഎയുട െ തലപ്പത്തെത്തുന്നത്. സി.പി.ഐ ദേശീയ നേതാവും മഹിള ഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറിയുമ ായ ആനി രാജയുടെ ഭർത്താവ് എന്ന നിലയിൽ കേരളത്തിെൻറ മരുമകൻകൂടിയാണ് രാജ.
തമിഴ ്നാട്ടിലെ വെല്ലൂരിലുള്ള ചിതാത്തൂരാണ് ഡി. രാജയുടെ സ്വദേശം. വിദ്യാഭ്യാസ കാലത്ത് സി.പി.െഎ വിദ്യാർഥിപ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെയാണ് രാജ പൊതുപ്രവർത്തന രംഗത്തെത്തുന്നത്. എ.ഐ.വൈ.എഫിെൻറ തമിഴ്നാട് സംസ്ഥാന സെക്രട്ടറി (1975-80), അഖിലേന്ത്യ ജനറൽ സെക്രട്ടറി (1985-90) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1994ൽ സി.പി.ഐയുടെ ദേശീയ സെക്രട്ടറിയായി. 2007 ലും 2013ലും തമിഴ്നാട്ടിൽനിന്ന് രാജ്യസഭാംഗമായി. നിലവിലെ രാജ്യസഭ കാലാവധി ബുധനാഴ്ച അവസാനിക്കും.
ദലിത് ക്വസ്റ്റ്യൻ, ദി വേ ഫോർവേഡ്: ഫൈറ്റ് എഗൈൻസ്റ്റ് അൺഎംപ്ലോയ്മെൻറ്, എ ബുക്ലെറ്റ് ഓൺ അൺഎംപ്ലോയ്മെൻറ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജെ.എൻ.യു വിദ്യാർഥിയും എ.ഐ.എസ്.എഫ് നേതാവുമായ അപരാജിത രാജ മകളാണ്.
രാജ്യവും പാർട്ടിയും നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ ഏൽപിച്ച സുപ്രധാന ചുമതല ആത്മാർഥമായി നിറവേറ്റുമെന്ന് ഡി. രാജ പറഞ്ഞു. ഹിന്ദുത്വവത്കരിച്ച് രാജ്യത്തെ തീവ്ര വലതുപക്ഷമായി മാറ്റിത്തീർക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ ആശയപരമായും രാഷ്ട്രീയമായും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും ചെറുക്കും. ഇടതുപാർട്ടികളുടെ പുനരേകീകരണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കും.
ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സാന്നിധ്യമാണ് ഇടതുപാർട്ടികൾ. സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹിക നീതിക്കുവേണ്ടിയും പോരാട്ടങ്ങൾ ശക്തിപ്പെടുത്തുമെന്ന് പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ നടന്ന വാർത്തസമ്മേളനത്തിൽ രാജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.