മുംബൈയിൽ ആദ്യ കോവിഡ് ഡെൽറ്റ പ്ലസ് മരണം
text_fieldsമുംബൈ: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മുംബൈയിൽ ആദ്യ മരണം. ഗഡ്കോപാർ സ്വദേശിനിയായ 63കാരിയാണ് ജൂലൈയിൽ മരിച്ചത്. ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് രണ്ടാമത്തെയാളാണ് മഹാരാഷ്ട്രയിൽ മരണത്തിന് കീഴടങ്ങിയത്. രത്നഗിരിയിൽ നിന്നുള്ള 80 വയസുകാരിയാണ് സംസ്ഥാനത്ത് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചത്. ജൂലൈ 13നായിരുന്നു അത്.
ആഗസ്റ്റ് 11നാണ് മുംബൈ സ്വദേശിനിയുടെ മരണം ഡെൽറ്റ പ്ലസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബൃഹാൻ മുംബൈ മുനിസിപൽ കോർപറേഷൻ അധികൃതരെ ആരോഗ്യ വകുപ്പാണ് ജീനോം സീക്വൻസിങ് വഴി നഗരത്തിലെ ഏഴുപേർക്ക് വകഭേദം പിടിപെട്ടതായി അറിയിച്ചത്. അവരിൽ ഒരാളാണ് മരിച്ച സ്ത്രീ.
മരിച്ച സ്ത്രീയുമായി അടുത്ത് ഇടപഴകിയ രണ്ടുപേർക്കും ഡെൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന് ജനിത വ്യതിയാനം സംഭവിച്ചാണ് ഡെൽറ്റ പ്ലസ് വകഭേദം രൂപപ്പെട്ടത്. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 20 ഡെൽറ്റ പ്ലസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴെണ്ണം മുംബൈ, ആറെണ്ണം വീതം പൂനെ, താനെ എന്നിവിടങ്ങളിൽ നിന്നാണ്. 65 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ ഡെൽറ്റ പ്ലസ് ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.