ഇന്ത്യയിലെ ആദ്യ കോവിഡ് ഡെൽറ്റാ പ്ളസ് മരണം മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തു
text_fieldsഭോപാൽ: ഇന്ത്യയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള ആദ്യത്തെ മരണം മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിനിയായ സ്ത്രീയാണ് മരിച്ചതെന്ന് സംസ്ഥാനത്തെ ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. കഴിഞ്ഞ മെയ് 23നാണ് ഉജ്ജയിനി സ്വദേശി മരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം അവരുടെ സാമ്പിളുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് അവർക്ക് പിടിപ്പെട്ടത് ഡെൽറ്റാ പ്ളസ് വകഭേദമാണെന്ന് സ്ഥരീകരിച്ചത്.
ഇവർക്ക് ഭർത്താവിൽ നിന്നുമാണ് കോവിഡ് പകർന്നത്. ഭർത്താവ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നുവെങ്കിലും ഭാര്യ വാക്സിനൊന്നും സ്വീകരിച്ചിരുന്നില്ല.
മധ്യപ്രദേശിൽ ഇതു വരെ അഞ്ച് പേർക്ക് ഡെൽറ്റാ വകഭേദം പിടിപ്പെട്ടു. ഇതിൽ മൂന്ന് പേർ ഭോപാലിൽ നിന്നും മറ്റ് രണ്ട് പേർ ഉജ്ജയിനി സ്വദേശികളുമാണ്. രോഗം ബാധിച്ച മറ്റ് നാലു പേരും സുഖം പ്രാപിച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
സർക്കാർ സാഹചര്യം വിലയിരുത്തുകയാണെന്നും മരിച്ച സ്ത്രീയുടെ സമ്പർക്ക വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മദ്ധ്യപ്രദേശ് ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. പുതിയ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ 40 കേസുകൾ ഇതുവരെ രാജ്യത്തുടനീളം കണ്ടെത്തിയിട്ടുണ്ട്.
മധ്യപ്രദേശിന് പുറമെ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലും ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായും അതിനാൽ ീ സംസ്ഥാനങ്ങൾ കരുതിയിരിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.